ഗള്‍ഫ് മാധ്യമം കമല സുറയ്യ  പുരസ്കാരം സക്കറിയക്ക്

കോഴിക്കോട്: ഈ വര്‍ഷത്തെ ഗള്‍ഫ് മാധ്യമം-കമല സുറയ്യ പുരസ്കാരം പ്രമുഖ എഴുത്തുകാരന്‍ സക്കറിയക്ക്. എം. മുകുന്ദന്‍ ചെയര്‍മാനും കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് സക്കറിയയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ച് നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ‘മാധ്യമം ലിറ്റ് ഫെസ്റ്റി’ല്‍ സമ്മാനിക്കും. 

കഥകള്‍ക്ക് പുറമെ, പ്രസംഗം, സാമൂഹിക വിമര്‍ശനം എന്നിവയിലൂടെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പോള്‍ സക്കറിയ, മീനച്ചില്‍ താലൂക്കില്‍ ഉരുളികുന്നത്ത് 1945ല്‍ ജനിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ച സക്കറിയ ഏഷ്യാനെറ്റ് ടെലിവിഷന്‍െറ സ്ഥാപക പ്രവര്‍ത്തകന്‍കൂടിയാണ്.

ഇഷ്ടികയും ആശാരിയും, പ്രെയ്സ് ദി ലോര്‍ഡ്, ഭാസ്കര പട്ടേലരും എന്‍െറ ജീവിതവും, സലാം അമേരിക്ക, ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും, കണ്ണാടി കാണ്‍മോളവും, തേന്‍ തുടങ്ങി രചനകളുടെ ഇംഗ്ളീഷ് പരിഭാഷകളടക്കം നാല്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മലയാളത്തിലെ മികച്ച എഴുത്തുകാരന്‍ എന്നതിനൊപ്പം ഫാഷിസ്റ്റ് പ്രവണതക്കെതിരെ ധീരമായ നിലപാടുകളെടുക്കുന്ന കലാകാരന്‍കൂടിയാണ് സക്കറിയ എന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. സച്ചിദാനന്ദന്‍, ടി.ജെ.എസ്. ജോര്‍ജ് എന്നിവരാണ് ഇതിനുമുമ്പ് മാധ്യമം-കമല സുറയ്യ പുരസ്കാരത്തിന് അര്‍ഹരായവര്‍.

Tags:    
News Summary - gulf madhyamam kamala surayya award schariyya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 07:26 GMT
access_time 2024-09-01 07:12 GMT
access_time 2024-08-31 02:02 GMT