ന്യൂഡൽഹി: ഗുസ്തി ഫെഡറേഷനിലെ അനീതികൾക്കെതിരെ പോരാടിയ, ഇന്ത്യയുടെ ഏറ്റവും മികച്ച വനിത താരമായ സാക്ഷി മാലികിന്റെ ആത്മകഥ ഇറങ്ങുന്നു. സാക്ഷി എന്ന അർഥമുള്ള ‘വിറ്റ്നസ്’ എന്ന് പേരിട്ട ആത്മകഥ ഒക്ടോബറിൽ പുറത്തിറങ്ങും. ജഗ്വർനോട്ട് ബുക്സാണ് പ്രസാധകർ. ജൊനാതൻ സെൽവരാജുമായി ചേർന്നാണ് പുസ്തകം എഴുതിയത്. ജീവിതത്തിലെ ഉയർച്ച താഴ്ച്കളും പോരാട്ടങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
കുട്ടിക്കാല ജീവിതം, റോത്തക്കിലെ ഗുസ്തിയുടെ കഥകൾ റിയോ ഒളിമ്പിക്സിലെ വിജയം, ഒളിമ്പിക്സിനു ശേഷമുള്ള ജീവിതം, പരിക്കിനോടും മറ്റുമുള്ള പോരാട്ടങ്ങളും വിജയങ്ങളും മുതൽ ഡൽഹിയിലെ തെരുവിൽ നടന്ന പോരാട്ടം വരെ ഓർമക്കുറിപ്പിൽ പറയുന്നു. പരിശീലനവും ക്യാമ്പ് ജീവിതവും മറ്റും പുസ്തകത്തിൽ വിവരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.