ഷാഹിന കെ. റഫീഖിന്റെ ‘ലേഡീസ് കൂപ്പെ’ ഇംഗ്ലീഷിലേക്ക്; പ്രകാശനം നാളെ

കോഴിക്കോട്: ഷാഹിന കെ. റഫീഖിന്റെ ലേഡീസ് കൂപെ അഥവാ തീണ്ടാരിവണ്ടി ഇംഗ്ലീഷിലേക്ക്. ‘The Menstrual Coupe’ എന്ന ടൈറ്റിലിൽ പ്രിയ കെ. നായർ ആണ് പരിഭാഷ. ഹഷെറ്റ് ഇന്ത്യ (Hachette india) ആണ് പ്രസാധകർ. പുസ്തകം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പി.ടി. ഉഷ റോഡ് ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എൻ.എസ്. മാധവൻ, യുവ കഥാകൃത്ത് ജബീൻ മഠത്തിലിന് നൽകി പ്രകാശനം ചെയ്യും.

എഴുത്തുകാരി ബി.എം. സുഹറ അധ്യക്ഷത വഹിക്കും. ഡോ. കെ. അരുൺ ലാൽ പുസ്തകം പരിചയപ്പെടുത്തും. ഫാദർ ജോൺ മണ്ണാറത്തറ, ഡോ. പ്രിയ കെ. നായർ, ഷാഹിന കെ. റഫീഖ്, ദിവ്യ, റോഷ്നി എന്നിവർ സംസാരിക്കും. കല, സാഹിത്യം, സിനിമ കൂട്ടായ്മയായ ടാക്കീസ് ആണ് സംഘാടകർ.

Tags:    
News Summary - Menstrual Coupé Shahina K Rafiq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-25 08:04 GMT
access_time 2024-08-25 07:42 GMT
access_time 2024-08-24 10:34 GMT
access_time 2024-08-24 07:24 GMT
access_time 2024-08-22 06:27 GMT