ബംഗളൂരു: വാല്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമൻ മദ്യപാനിയാണെന്നും സീതയെ മദ്യം കുടിപ്പിക്കാൻ പ്രേരിപ്പിച ്ചെന്നും പുസ്തകത്തിൽ പരാമർശിച്ച കന്നട സാഹിത്യക്കാരനും യുക്തിവാദി നേതാവുമായ പ്രഫ. കെ.എസ്. ഭഗവാനെതിരെ തീവ്ര ഹിന ്ദുത്വവാദികളുടെ പ്രതിഷേധം. പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായതോടെ വെള്ളിയാഴ്ച തീവ്ര ഹിന്ദുത്വ പ്രവർത്തകർ കെ. എസ്. ഭഗവാെൻറ മൈസൂരുവിലെ കുവെമ്പുനഗറിലെ വസതിക്ക്് മുന്നിലെത്തി പ്രതിഷേധിച്ചു.
ശ്രീരാമെൻറ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പ്രതിഷേധം. ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടർന്ന് ഭഗവാനും അദ്ദേഹത്തിെൻറ വീടിനും സുരക്ഷ ശക്തമാക്കി. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസും കുവെമ്പു നഗർ പൊലീസുമാണ് അദ്ദേഹത്തിെൻറ വീടിന് സുരക്ഷ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻശ്രമിച്ച രണ്ടുപേരെ മുൻകരുതലെന്ന നിലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീരാമെൻറ ചിത്രവുമായി ഭഗവാെൻറ വീടിന് പരിസരത്തെത്തിയ ബി.ജെ.പി നേതാവും യുവമോർച്ച പ്രസിഡൻറുമായ നിഷാന്തിനെയും പ്രതിഷേധിച്ച മറ്റു യുവമോർച്ച പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മടിക്കേരി സ്വദേശിയായ അഡ്വ. കൃഷ്ണമൂർത്തി പൊലീസിൽ പരാതി നൽകി. അദ്ദേഹത്തിെൻറ പുതിയ പുസ്തകത്തിൽ ശ്രീരാമനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമുണ്ടെന്ന് വ്യക്തമാക്കി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു. ഈ മാസം ആദ്യം ബീദർ ജില്ലയിൽ നടന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിനിടെ കെ.എസ്. ഭഗവാൻ പുസ്തകത്തെ ഉദ്ധരിച്ച് ശ്രീരാമനെ അവഹേളിക്കുന്ന തരത്തിൽ സംസാരിെച്ചന്ന് വ്യക്തമാക്കിയാണ് കൃഷ്ണമൂർത്തി പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിലിൽ പ്രസിദ്ധീകരിച്ച ‘രാമ മന്ദിര യെക്കെ ബേഡ’ ( വൈ രാം മന്ദിര്‍ ഇസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിെൻറ രണ്ടാം ഭാഗമാണ് ഡിസംബറിൽ പുറത്തിറക്കിയതെന്നും വാല്മീകി രാമായണത്തെ ആധാരമാക്കിയുള്ള അതിലെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായും കെ.എസ്. ഭഗവാൻ വ്യക്തമാക്കി.
ഭഗവാനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ബംഗളൂരു നിലമംഗലയിലും പ്രതിഷേധ പ്രകടനം നടന്നു. ശ്രീരാമന്‍ സീതാദേവിയോടൊപ്പം മദ്യവും ഇറച്ചിയും കഴിക്കുമായിരുന്നുവെന്നും നര്‍ത്തകിമാര്‍ മദ്യം കഴിച്ച ശേഷം ശ്രീരാമെൻറ മുന്നില്‍ നൃത്തം ചെയ്യുമായിരുന്നുവെന്നുമാണ് പുസ്തകത്തിലെ പരാമർശം. വാല്മീകി രാമായണത്തെ പരാമർശിച്ചായിരുന്നു പരാമർശം. തീവ്ര ഹിന്ദുത്വ വാദികളുടെ കടുത്ത വിമർശകനായ ഭഗവാനെതിരെ മുമ്പും ഭീഷണി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.