തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസിെൻറ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ അന്നത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സത്താര്‍കുഞ്ഞിനോട് ചര്‍ച്ചചെയ്യരുതെന്ന് പൊലീസ് മേധാവി ടി.വി. മധുസൂദനന് താക്കീത് ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസിെൻറ വെളിപ്പെടുത്തൽ. കേസിൽ പാക് ചാരന്മാര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്താലാണ് സത്താർകുഞ്ഞിൽനിന്ന് വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചതെന്നും ജൂൺ 10ന് പുറത്തിറങ്ങുന്ന ‘നിര്‍ഭയം’ ആത്മകഥയിൽ സിബി മാത്യൂസ് പറയുന്നു.
കേരള പൊലീസിൽ നിലനിന്ന മുസ്ലിം വിരുദ്ധത വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. സത്താർകുഞ്ഞിനെ ഒഴിവാക്കി ഇൻറലിജന്‍സ് മേധാവി കെ.വി. രാജഗോപാലന്‍ നായരോട് കേസ് ചര്‍ച്ചചെയ്യണമെന്നും ഡി.ജി.പി രേഖാമൂലം ആവശ്യപ്പെട്ടതായി സിബി മാത്യൂസ് പറയുന്നു. കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതിന് പിന്നിൽ പൊലീസിലെയോ, കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിലെേയാ അംഗങ്ങളാണ്.
മാലി വനിതകളെ ചോദ്യംചെയ്യാൻ തങ്ങൾ അകത്തുകയറിയപ്പോള്‍ അവിടെ ഐ.ബി ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവര്‍ തയാറാക്കുന്ന സ്റ്റേറ്റ്മെൻറുകളും റിപ്പോര്‍ട്ടുകളും തന്നെയോ കേരള പൊലീസിലെ മറ്റ് ഉദ്യോഗസ്ഥരെയോ കാണിക്കില്ലെന്ന് ശഠിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് പള്ളിപ്പുറം സി.ആർ.പി.എഫ് െഗസ്റ്റ്ഹൗസില്‍ ചെല്ലാന്‍ കഴിയില്ലെങ്കിലും മാലി വനിതകളെ സംബന്ധിച്ചും ഐ.ജി രമണ്‍ ശ്രീവാസ്തവയെ സംബന്ധിച്ചും ധാരാളം വാര്‍ത്തകള്‍ പത്രങ്ങളില്‍വന്നു. പൊലീസ് ആസ്ഥാനത്തുനിന്നാകാം വിവരങ്ങൾ ചോർന്നത്. ഡി.ജി.പി മധുസൂദനന് അതിനുപറ്റിയ വിശ്വസ്തര്‍ ഉണ്ടായിരുന്നു.
കരുണാകര വിരുദ്ധരായ ചില നേതാക്കള്‍ മധുസൂദനന് വഴി ഇടപെടലുകൾ നടത്തിയിട്ടുണ്ടാകാം. ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നൊരു പേര് മാലി സ്വദേശി ഫൗസിയ ഹസന് പറഞ്ഞിരുന്നു. അതാരാണെന്നു കെണ്ടത്താനായിരുന്നു ഐ.ബിക്കു തിടുക്കം. കേരളത്തിലെ ഐ.ജി. രമണ്‍ ശ്രീവാസ്തവയെയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഐ.ബി ഉറപ്പിച്ചുപറഞ്ഞു. രമണ്‍ ശ്രീവാസ്തവയുടെ വീടും ഓഫിസും പരിശോധിക്കണമെന്നും അദ്ദേഹത്തെ ചോദ്യംചെയ്യണമെന്നും ഐ.ബി ആവശ്യപ്പട്ടു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഐ.ബിക്ക് തിടുക്കമായിരുന്നെന്നും സിബി മാത്യൂസ് പുസ്തകത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.