അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാൻ പശ്ചാത്തലമാക്കി മൂന്ന് സഹോദരിമാരുടെ കഥയാണ് ജൂഖ അൽഹാര്സിയുടെ ‘സെലസ്റ്റിയ ൽ ബോഡീസ്’ എന്ന നോവലിൻെറ ഇതിവൃത്തം. വെറുതെ മൂന്ന് വനിതകളുടെ കഥ പറഞ്ഞു പോവുകയല്ല ഈ നോവൽ ചെയ്യുന്നത്. ഇവര ിലൂടെ ഒമാനിൻെറ കഥ വായനക്കാരിലേക്കെത്തിക്കാനാണ് ജൂഖ ശ്രമിച്ചിട്ടുള്ളത്.
മയ്യ, അസ്മ, ഖാവ്ല എന്നീ സഹോദര ിമാരുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. മയ്യയെപോലെ തന്നെ അവരുടെ ഭർത്താവായ അബ്ദുല്ലയും ഒമാനിൻെറ പരിണാമത്തെ അനാവരണം ചെയ്യുന്നതിൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒമാൻ എന്ന അറബ് രാജ്യത്തിൻെറ മാറ്റത്തിനൊപ്പം സഞ്ചരിച്ച ഒരു കുടുംബത്തിൻെറ കഥയാണിത്.
മൂന്ന് സഹോദരിമാരും അവരുടെ കുടുംബവും അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാനിൻെറ പരിണാമത്തിന് സാക്ഷ്യം വഹിച്ചവരാണ്. അതിനാൽ തന്നെ അടിമ ഉടമ സമ്പ്രദായത്തിലൂന്നിയ സാമൂഹ്യ വ്യവസ്ഥയിൽ നിന്നുള്ള ഒമാനിൻെറ മാറ്റം ഉൾപ്പെടെയുള്ള വസ്തുതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ‘സെലസ്റ്റിയൽ ബോഡീസ്’ എന്ന നോവലിൻെറ യാത്ര. ഒരു കുടുംബത്തിൻെറ സ്നേഹബന്ധങ്ങളുടെയും നഷ്ടപ്പെടലുകളുടെയും പശ്ചാത്തലത്തിലാണ് രാജ്യത്തിൻെറ രാഷ്ട്രീയ സാമൂഹിക പരിവർത്തനത്തെ കുറിച്ച് ജൂഖ അൽഹാര്സിയുടെ ‘സെലസ്റ്റിയൽ ബോഡീസ്’ പറയുന്നത്. ഇൗ നോവലിൽ പ്രതിപാദിച്ചിട്ടുള്ള കുടുംബ ചരിത്രത്തെ ഒമാനിൻെറ തന്നെ പരിണാമ ചരിത്രമായി പരിഗണിക്കാം.
ക്ലാസിക്കൽ അറബിക് ലിറ്ററേച്ചറിൽ യു.കെയിലെ ഇൗഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ജൂഖ അൽഹാര്സി സുത്താൻ ഖ്വബൂസ് സർവകലാശാലയിെല കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസിലെ അസിസ്റ്റൻറ് പ്രഫസറാണ്. ലേഡീസ് ഓഫ് ദി മൂൺ(2010),‘ബിറ്റർ ഓറഞ്ച്(2016), ഡ്രീംസ്(2014), എന്നീ നോവലുകളും ദി ക്ലൗഡ് വിഷസ്(2015), നെസ്റ്റ് ഫോർ ബേഡ്സ്(2010) എന്നീ കുട്ടികൾക്കുള്ള പുസ്തകങ്ങളും ചെറുകഥാ സമാഹാരങ്ങളായ ‘എ ബോയ് ഓൺ ദി റൂഫ്’, ‘എക്സെപ്റ്റ്സ് ഫ്രം ലുബ്നാ'സ് ഓട്ടോബയോഗ്രഫി വെൻ ഇറ്റ് ഇസ് ടൈം ടു ലീവ്’(2001) എന്നിവയും ജൂഖ അൽഹാര്സിയുടേതായി പുറത്തുവന്ന ചില രചനകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.