ഷാജിയുടെ ഐ.എസ് ലേഖനത്തിനെതിരെ സമസ്ത യുവനേതാവ്

കോഴിക്കോട്: മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കെ.എം ഷാജി  മാതൃഭൂമി ദിനപത്രത്തില്‍  ഐ.എസ് വിഷയത്തില്‍ എഴുതിയ ലേഖനത്തിനെതിരെ സമസ്ത യുവ നേതാവിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ഐ.എസ്: വളംവെച്ചതാര്’ എന്ന ലേഖനത്തിനെതിരെയാണ്  ഇ.കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം ദിനപത്രം സി.ഇ.ഒയുമായ മുസ്തഫ മുണ്ടുപാറ  രംഗത്തത്തെിയത്. സലഫിസത്തെ വെള്ളപൂശാന്‍ ഷാജി ഒട്ടകപ്പക്ഷി നയം സ്വീകരിക്കുന്നതായും ലേഖകന്‍െറ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും മുസ്തഫ ആരോപിക്കുന്നു. ‘ഷാജി വിധേയനാകുമ്പോള്‍’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് സലഫിസത്തെ വെള്ളപൂശാനാണെന്നും ലേഖകന്‍ സലഫിസത്തിന് വിധേയപ്പെട്ടുപോയോ എന്ന് ആരും ശങ്കിച്ചു പോകുമെന്നും പോസ്റ്റില്‍ പറയുന്നു.  നിലവിലെ ഐ.എസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ മൗദൂദിസത്തിന്‍െറ സാന്നിധ്യം പ്രകടമായി ദൃശ്യമല്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

 

Tags:    
News Summary - k m shaji article on is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.