കുറ്റിക്കാട്ടൂർ: തനിക്ക് ലഭിച്ച വധഭീഷണിക്കത്തിന്റെ ഉറവിടം അന്വേഷിച്ചാൽ ഏതോ വിഭാഗത്തിലുള്ള ക്രിമിനലാണ് പിന്നിലെന്ന് തെളിയുമെന്ന് നോവലിസ്റ്റ് കെ.പി. രാമനുണ്ണി. രാമനുണ്ണിയുടെ വീട് സന്ദർശിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ തനിമ കലാസാഹിത്യവേദി കോഴിക്കോട് ജില്ല പ്രതിനിധിസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമ’ത്തിൽ ഖണ്ഡശഃയായി പ്രസിദ്ധീകരിച്ച ‘ഹിന്ദുക്കളോടും മുസ്ലിംകളോടും ഒരു വിശ്വാസിക്ക് പറയാനുള്ളത്’ എന്ന ലേഖന പരമ്പരയെതുടർന്നാണ് അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചത്. കേരളത്തിൽ മതസൗഹാർദം തകർക്കണമെന്നാഗ്രഹിക്കുന്ന ചിലരുടെ പ്രവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.