കോഴിക്കോട്: രാജ്യത്തുനടന്നുകൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ ഇനിയും പ്രതികരിക്കാന്‍ വൈകിയാല്‍ നമ്മളും അസഹിഷ്ണുതയുടെ ഇരകളാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ‘സാംസ്കാരിക കേരളം എം.ടിക്കൊപ്പം’ എന്ന പേരില്‍ ഫാഷിസ്റ്റ് ഭീഷണിക്കെതിരെ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയഗാനവും ദേശസ്നേഹവും ചിലര്‍ക്കുമാത്രം സംവരണം ചെയ്യപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സംഘ്പരിവാര്‍. നോട്ട് നിരോധനം കഴിഞ്ഞ് അമ്പതു ദിവസം പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് പണത്തെക്കുറിച്ച് ഒരുറപ്പും നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരെയാണ് എം.ടി പ്രതികരിച്ചത്. എഴുത്തുകൊണ്ട് മലയാളിയെ സ്വാധീനിച്ച അദ്ദേഹം ഇതുവരെ ഒരു പക്ഷവും ചേര്‍ന്നിട്ടില്ളെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവത്കരിക്കാന്‍ കഴിയാത്ത ദുഃഖമാണ് സംഘപരിവാറിന്. കൂടാതെ നിര്‍മ്മാല്യം ചിത്രീകരിച്ചതിലെ പകയും എം.ടിക്കെതിരായ സംഘപരിവാറിന്റെ വിമര്‍ശനത്തിന് കാരണമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് തനിക്കെതിരെ സംഘപരിവാര്‍ പോസ്റ്റര്‍ പതിച്ചതും രാജ്യദ്രോഹി ഈ ദേശം വിട്ടുപോകണമെന്ന് പറഞ്ഞതും കമല്‍ പ്രസംഗത്തില്‍ ഓർമിച്ചു. താന്‍ മുസ്ലിമായതിനാലാണ് സംഘപരിവാര്‍ തന്നെ വിടാതെ വേട്ടയാടുന്നതെന്നും കമല്‍ പറഞ്ഞു.
എം.ടിയുടെ ലളിതവും ശാന്തവുമായ പ്രതികരണത്തെ പോലും അധിക്ഷേപിക്കുന്ന നടപടിയെ ഫാഷിസമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ളെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. എം.ടിക്കുനേരെയുള്ള ആക്രമണം സൂചിപ്പിക്കുന്നത് ഫാഷിസം നമ്മുടെ അടുത്തത്തെിയെന്ന വസ്തുതയാണെന്നും, ഏത് നിമിഷവും അടിയന്തരാവസ്ഥ പ്രതീക്ഷിക്കാമെന്നും ഡോ. എം.എം. ബഷീര്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി മിണ്ടാതിരിക്കരുതെന്നു പറഞ്ഞാലൊന്നും എതിര്‍ശബ്ദങ്ങള്‍ ഉണ്ടാവാതിരിക്കില്ലെന്ന കാര്യം സംഘ്പരിവാര്‍ ഓര്‍ക്കണമെന്ന് പി.കെ. പാറക്കടവ് പറഞ്ഞു. ഭരണകൂടം തങ്ങളുടെ ഭീതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു.
ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ കേളുഎട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞികണ്ണന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക കേരളം എം.ടിക്കൊപ്പമെന്ന പ്രമേയം പോള്‍ കല്ലാനോട് അവതരിപ്പിച്ചു. മുന്‍ മന്ത്രി എളമരം കരീം, പ്രഫ. എ. അച്യുതന്‍, കബിത മുഖോപാധ്യായ, പ്രഫ. വി. സുകുമാരന്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍, അഡ്വ. പി.എം സുരേഷ്ബാബു, കെ.സി. അബു, കവി വീരാന്‍കുട്ടി, എ.കെ. രമേശ്, ഭാസി മലാപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.