കോഴിക്കോട്: ദേശീയഗാനെത്ത അപമാനിെച്ചന്ന് ആരോപിച്ച് എഴുത്തുകാരൻ കമാലിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേരള പൊലീസിനെതിരെയും വ്യാപക വിമർശനം. കമാലിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്ന് കമൽ സി ചവറയെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് െചയ്തത്. കൊല്ലം കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ െചയ്ത കേസിലാണ് അറസ്റ്റ്.
ശ്മശാനങ്ങളുടെ നോട്ടു പുസ്തകം എന്ന പുസ്തകത്തിലും േഫസ് ബുക്കിലും ദേശീയഗാനത്തെ അവമതിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.