പാലക്കാട്: മലയാള നോവൽ സാഹിത്യത്തിൽ പുതിയ യുഗപ്പിറവിക്ക് നാന്ദികുറിച്ച ഒ.വി. വി ജയെൻറ ‘ഖസാക്കിെൻറ ഇതിഹാസം’ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 50 വർ ഷം. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകമെന്ന സവിശേഷതയുള്ള നോവ ൽ, മലയാള സാഹിത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകാശഗോപുരമായി നിലകൊള്ളുന്ന ു.
ഭാഷക്ക് പുതിയ മാനംനൽകിയ കൃതി മലയാളത്തിലെ സർഗസാഹിത്യ സൃഷ്ടികളിൽ ഏറ്റവും ഉജ്ജ്വലമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പാലക്കാടൻ ഗ്രാമീണഭാഷയെ ലോകത്തിെൻറ നെറുകയിലെത്തിച്ച ഒ.വി. വിജയൻ, അന്നേവരെയുള്ള സാഹിത്യസങ്കൽപങ്ങളെ അക്ഷരാർഥത്തിൽ മാറ്റിമറിച്ചു.
മലയാള നോവലിെൻറ വികാസപരിണാമങ്ങൾക്ക് അഭൂതപൂർവ സംഭാവനകൾ നൽകിയ ഇൗ കൃതിയിലെ കഥയും കഥാപാത്രങ്ങളും ജീവിതചുറ്റുപാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. കിഴക്കൻ പാലക്കാട്ടെ തസ്രാക്ക് എന്ന ഗ്രാമത്തിലെ നിഷ്കളങ്കരായ ഗ്രാമീണരുടെ ജീവിതം അനാവരണം ചെയ്യപ്പെടുന്ന നോവൽ ഒ.വി. വിജയെൻറ കൃതികളിലെ ക്ലാസിക് രചനയായാണ് കണക്കാക്കുന്നത്.
1968 ജനുവരിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ‘ഖസാക്കിെൻറ ഇതിഹാസം’ 1969ൽ കറൻറ് ബുക്സ് ആണ് പുസ്തകരൂപത്തിലാക്കിയത്. 1994ൽ ‘ദി ലെജൻറ് ഒാഫ് ഖസാക്ക്’ എന്ന പേരിൽ ഇംഗ്ലീഷ് മൊഴിമാറ്റം പ്രസിദ്ധീകരിക്കപ്പെട്ടു. ഫ്രഞ്ച്, ജർമൻ ഭാഷകളിലേക്കും പിന്നീട് മൊഴിമാറ്റം ചെയ്തു. തലമുറകളിലൂടെ ലോകം മുഴുവൻ ഇൗ നോവൽ ഇന്നും വായിക്കപ്പെടുന്നു.
കൊച്ചുകുട്ടികൾക്കുപോലും രവിയും അപ്പുക്കിളിയും അള്ളാപ്പിച്ച മൊല്ലാക്കയുമടക്കം കഥാപാത്രങ്ങൾ സുപരിചിതം. കഥാപാത്രങ്ങൾ ജീവിച്ച കൊടുമ്പ് പഞ്ചായത്തിലെ തസ്രാക്കിനെ സർക്കാർ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്. സുവർണജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത് ഒ.വി. വിജയൻ സ്മാരക സമിതിയാണ്. ഞായറാഴ്ച രാവിലെ പത്തിന് എം.എ. ബേബി ഒരുവർഷം നീളുന്ന ആഘോഷത്തിെൻറ ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.