ന്യൂഡൽഹി: ഹിന്ദുത്വ ഫാഷിസം ആദ്യം ഹിംസിക്കുക യഥാർഥ ഹിന്ദുക്കളെയാവുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ.പി. രാമനുണ്ണി. വിഷലിപ്തമായ ആത്മീയത വർഗീയതയെ ഉൽപാദിപ്പിക്കുകയും അത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഭരണ നിർവഹണ സമിതി അംഗം പ്രഭാവർമ. കെ.യു.ഡബ്ല്യു.ജെ സംഘടിപ്പിച്ച ‘വർത്തമാനകാല ഇന്ത്യയിൽ എഴുത്തുകാർക്കുള്ള ഇടം’ എന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ത്യയുടെ ബഹുസ്വരത എന്നും സംവാദാത്മകമായിരുന്നുവെന്ന് രാമനുണ്ണി ചൂണ്ടിക്കാട്ടി. മുസ്ലിംകളോടുള്ള വിേദ്വഷംകൊണ്ടാവരുത് ഹിന്ദുവിനോടുള്ള സ്നേഹം നിർണയിക്കേണ്ടത്. ഫാഷിസവും മുതലാളിത്തവും പരസ്പരപൂരകമാണ്-അദ്ദേഹം പറഞ്ഞു.
അമ്പലങ്ങളിൽ പ്രാർഥിക്കാനെന്നു പറഞ്ഞുപോകുന്ന കുട്ടികളെ കുറിച്ച് രക്ഷാകർത്താക്കൾ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്ന് പ്രഭാവർമ പറഞ്ഞു. അവർ ഹിന്ദുത്വത്തിലേക്കാണോ പോകുന്നതെന്ന് ചോദിക്കണം. എന്തു ധരിക്കണം, ഭക്ഷണം കഴിക്കണം എന്നൊക്കെ മറ്റാരോ തീരുമാനിക്കുകയാണ്. കെ.യു.ഡബ്ല്യു.ജെ സെക്രട്ടറി പി.കെ. മണികണ്ഠൻ, പ്രസിഡൻറ് തോമസ് ഡൊമനിക് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.