വായടപ്പിക്കുന്നതിനെതിരെ കൂട്ടായ ശബ്ദം ഉയര്‍ത്തണം –ലാല്‍ ജോസ്

തിരൂര്‍: കാട്ടാളനില്‍നിന്ന് വാല്‍മീകിയിലേക്കുള്ള വളര്‍ച്ച ഇനിയും മനുഷ്യര്‍ക്കിടയിലുണ്ടായിട്ടില്ളെന്നാണ് പുതിയ കാലഘട്ടത്തിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഉറക്കെ സംസാരിക്കുന്നവരുടെ വായ അടപ്പിക്കുന്നതിനെതിരെ കൂട്ടായ ശബ്ദമുയരണമെന്നും സംവിധായകന്‍ ലാല്‍ ജോസ്. തുഞ്ചന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുത്തച്ഛന് തരണം ചെയ്യേണ്ടിവന്ന പ്രതിസന്ധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത ഇതാണ് വ്യക്തമാക്കുന്നത്. കാട്ടാള പ്രവര്‍ത്തനത്തെ തുറന്നുകാട്ടാന്‍ സാഹിത്യകലാ പ്രവര്‍ത്തകര്‍ വേണം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് എഴുത്തച്ഛനെ എതിര്‍ത്തവരുടെ പിന്‍തലമുറ ഇപ്പോഴും തുടരുന്നു.

അവരെ എങ്ങനെ പ്രതിരോധിക്കണമെന്ന മാതൃക കാണിക്കേണ്ടത് സാഹിത്യകാരന്‍മാരാണ്. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള തിരിച്ചറിവ് നല്‍കുന്നത് തുഞ്ചന്‍ ഉത്സവം പോലുള്ള സദസ്സുകളാണെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - lal jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.