തിരുവനന്തപുരം: സാഹിതി ഏർപ്പെടുത്തിയ രണ്ടാമത് ഗബ്രിയേൽ മാർക്വേസ് പുരസ്കാരത്തിന് പ്രമുഖ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ അർഹനായി. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത് തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പടവത്തിെൻറ സമഗ്ര സാഹിത്യസംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരൻ അറിയിച്ചു.
ഒരു സങ്കീർത്തനംപോലെ എന്ന കൃതി 10 ലധികം ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ പുരസ്കാരം, അബൂദബി ശക്തി പുരസ്കാരം, മഹാകവി ജി. പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട് പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.