പ്ലാസ്റ്റിക് മണിയെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല: എം.ടി

കോഴിക്കോട്: നോട്ട് പിൻവലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുന്നുവെന്ന് പ്രമുഖ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ. മോദിയെ തുഗ്ളക്ക് എന്ന് വിശേഷിപ്പിച്ചതിനെതിരെ എം.ടിയെ ബി.ജെ.പി കടന്നാക്രമിച്ചതിന് തൊട്ട് പിറകെയാണ് നോട്ട് പ്രതിസന്ധിക്കെതിരെ എം.ടി വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

നോട്ട് പ്രതിസന്ധി തുടരുന്നുവെന്നും ഇപ്പോഴും എന്തുകൊണ്ടാണ് പ്ളാസ്റ്റിക് മണിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും എം.ടി പറഞ്ഞു. മലയാളത്തിന്‍റെ അഭിമാനമായ സാഹിത്യകാരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എം.ടിയെ സന്ദർശിച്ചിരുന്നു. എം.ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച ബി.ജെ.പി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - M T Vasudevan against demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.