??????????? ???????? ???????? ??.????.?????? ?????? ????? ?????? ??????????? ?????? ?????????? ????????????? ?????? ?????????? ??? ?????? ??????????????. ??.?? ??????, ????? ??????, ??????? ????????????? ??????, ???????? ?????, ??.?? ????? ??????? ????????? ?????

ചോര വീണ വര്‍ത്തമാനവുമായി കാമ്പസ് പോരാളികള്‍

തിരൂര്‍: കാമ്പസുകളില്‍നിന്നുയരുന്ന ജനാധിപത്യ പോരാട്ടങ്ങളുടെ വര്‍ത്തമാനം പങ്കുവെച്ച് ‘പൊരുതുന്ന കാമ്പസ്’ സെഷന്‍. മുഖ്യവേദിയായ ‘തലയോലപ്പറമ്പി’ല്‍ നടന്ന സംവാദത്തില്‍ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍നിന്നും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്നുമുള്ള വിദ്യാര്‍ഥി നേതാക്കള്‍ നിലപാടുകളും അനുഭവങ്ങളും പങ്കുവെച്ചു.

ഇന്ത്യന്‍ കാമ്പസുകളില്‍ രൂപപ്പെടുന്ന ദലിത്-ബഹുജന്‍-ന്യൂനപക്ഷ വിദ്യാര്‍ഥി ഐക്യപ്പെടലിനെ അടയാളപ്പെടുത്തുന്നത് കൂടിയായി സംവാദം. അതിജീവനത്തിനായാണ് രാജ്യത്തെ കാമ്പസുകളില്‍ ദലിത്-മുസ്ലിം വിദ്യാര്‍ഥികള്‍ പൊരുതുന്നതെന്ന് ജെ.എന്‍.യുവിലെ യൂത്ത് ഫോറം ഫോര്‍ ഡിസ്കഷന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ആക്റ്റിവിറ്റീസ്-വൈ.എഫ്.ഡി.എ ജനറല്‍ സെക്രട്ടറി ഹെബ അഹ്മദ് പറഞ്ഞു.

ദേശം എന്ന സങ്കല്‍പം രാജ്യത്ത് ഇനിയും രൂപപ്പെട്ടിട്ടില്ളെന്നും അതിലേക്കുള്ള ശ്രമങ്ങളെ നിരാകരിക്കുന്നതിലൂടെ തങ്ങളാണ് ദേശദ്രോഹികള്‍ എന്ന് തെളിയിക്കുകയാണ് ആര്‍.എസ്.എസും എ.ബി.വി.പിയുമെന്നും ജെ.എന്‍.യുവിലെ ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ബാപ്സ) കണ്‍വീനര്‍ രാഹുല്‍ സോന്‍പിംബ്ളെ പുനറാം അഭിപ്രായപ്പെട്ടു.

ഇഫ്ളു ഗവേഷക വിദ്യാര്‍ഥി പി.കെ.സാദിഖ്, എച്ച്.സി.യു ഗവേഷക വിദ്യാര്‍ഥിയും എ.എസ്.എ മുന്‍ പ്രസിഡന്‍റുമായ എം.കെ. പ്രേംകുമാര്‍, എ.എസ്.എ പ്രവര്‍ത്തകന്‍ അനുമോദ് മുരളി എന്നിവര്‍ സംസാരിച്ചു.
ബോബികുഞ്ഞു മോഡറേറ്ററായിരുന്നു.

Tags:    
News Summary - madhymama literary featival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.