ന്യൂയോർക്: സ്വേച്ഛാധിപത്യത്തിെൻറ പ്രതീകമായ അഡോൾഫ് ഹിറ്റ്ലർ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. നാസിസത്തിെൻറ ഉപജ്ഞാതാവും ഹോളോകോസ്റ്റിെൻറ ബുദ്ധികേന്ദ്രവുമായ ഇൗ ഭരണാധികാരിയുടെ ആത്മകഥ സ്വന്തമാക്കാൻ ഇക്കാലത്ത് ആളുകൾ മത്സരിക്കുമോയെന്നു ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം.
അമേരിക്കയിൽ ഹിറ്റ്ലറുടെ ആത്മകഥയായ ‘മെയ്ൻ കാംഫ്’ ലേലത്തിനു വെച്ചപ്പോൾ, വാങ്ങാനായി പണച്ചാക്കുകൾ മത്സരിച്ചു. ഒടുവിൽ വിലയെത്തിയത് 8,33,755 രൂപയിൽ(13,000 യു.എസ്. ഡോളർ). ഹിറ്റ്ലറുടെ ഒപ്പുള്ള അപൂർവം കോപ്പികളിലൊന്നാണെന്ന പ്രത്യേകത ഇതിനുണ്ട്. പുസ്തകത്തിെൻറ ആദ്യ പേജിൽ ഹിറ്റ്ലർ സ്വന്തം കൈപ്പടയിൽ എഴുതിയ ‘‘യുദ്ധത്തിൽ അതിജീവിക്കുന്നവർ കുലീനമനുഷ്യർ മാത്രമാണ്’’ എന്ന കുറിപ്പുമുണ്ട്. ഇൗ എഴുത്തിന്മേലാണ് ആഗസ്റ്റ് 18, 1930 എന്ന തീയതിയോടൊപ്പമുള്ള ഹിറ്റ്ലറുടെ ഒപ്പ്. എന്നാൽ, പുസ്തകത്തിന് കൂടുതൽ തുക ലഭിക്കേണ്ടിയിരുന്നുവെന്നാണ് ലേലം നടത്തിപ്പുകാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.