റോം: മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും വിശദമായി അവലോകനം ചെയ്യുന്ന മലയാളി പണ ്ഡിതൻ ടി.കെ. ഇബ്രാഹീം ടൊറൻഡോ രചിച്ച ‘ദയാനിധിയായ ദൈവദൂതൻ’ എന്ന കൃതിയുടെ ഇറ്റാലിയ ൻ പരിഭാഷ പുറത്തിറങ്ങി. റോം ആസ്ഥാനമായ തവാസുൽ യൂറോപ്പ് സെൻററാണ് കൃതി പ്രസിദ്ധീകരിച്ചത്.
പ്രവാചകസന്ദേശങ്ങളുടെ പ്രചാരണ കാമ്പയിെൻറ ഭാഗമായാണ് കൃതിയുടെ പ്രസിദ്ധീകരണമെന്നും പ്രവാചകനെയും അധ്യാപനങ്ങളെയും ഇസ്ലാം സംസ്കൃതിയെയും പൈശാചികവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് യുക്തിഭദ്രമായ മറുപടി നൽകുന്ന കൃതി യൂറോപ്പിലെ ബഹുസ്വര സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും തവാസുൽ അധികൃതർ വ്യക്തമാക്കി. പ്രവാചകെൻറ മാനവികസന്ദേശങ്ങൾ വിശദമാക്കുന്ന കൂടുതൽ കൃതികൾ തവാസുൽ പുറത്തിറക്കും. തെരഞ്ഞെടുത്ത ഹദീസുകളുടെ സമാഹാരവും അബ്ദുല്ല യൂസുഫലിയുടെ ഖുർആൻ വിവർത്തനവും ഇറ്റാലിയൻ ഭാഷയിൽ പുറത്തിറക്കിയിട്ടുണ്ട്.
യൂറോപ്പിൽ വിവിധ മതവിശ്വാസങ്ങൾക്കിടയിൽ സംവാദവും തുറന്നചർച്ചയും സജീവമാക്കി നിർത്തുന്ന തവാസുൽ ഭൂഖണ്ഡത്തിലെ മികച്ച തിങ്ക് ടാങ്കുകളിലൊന്നായി മാറുമെന്ന് സാംസ്കാരിക ഉപദേഷ്ടാവ് അബ്ദുല്ലത്തീഫ് ചാലികണ്ടി പ്രത്യാശ പ്രകടിപ്പിച്ചു. യൂറോപ്യൻ മുസ്ലിം പണ്ഡിതയും ഗ്രന്ഥകാരിയുമായ ഡോ. സെബ്രീന ലേയാണ് പരിഭാഷ നിർവഹിച്ചത്. മലയാള സിനിമ നടൻ ഇന്നസെൻറിെൻറ ‘കാൻസർവാർഡിലെ ചിരി’ നേരത്തേ ഇവർ മൊഴിമാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.