ലോസ് ആഞ്ചലസ്: അമേരിക്കൻ സാഹിത്യകാരൻ ജോർജ് സോൻഡേർസിന് ബുക്കർ പ്രൈസ്. ചെറുകഥാകൃത്തായി അറിയപ്പെടുന്ന സോൻഡേർസിന്‍റെ നോവലായ ലിങ്കൺ ദ ബാർഡോ എന്ന നോവലിനാണ് മാൻ ബുക്കർ പ്രൈസ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന എബ്രഹാം ലിങ്കണുമായി ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ’.
ജോര്‍ജ് സാന്‍ഡേഴ്‌സിനൊപ്പം ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്, ഫിയോണ മോസ്ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡോള്‍ഡ്, ബ്രിട്ടീഷ്-പാകിസ്താനി എഴുത്തുകാരനായ മോഷിന്‍ ഹാമിദ് എന്നിവരും ബുക്കർ പ്രൈസിനായി പരിഗണിക്കപ്പെട്ടിരുന്നു. തുടര്‍ന്നും എഴുത്തുകള്‍ക്ക് വേണ്ടിയാകും തന്‍റെ ജീവിതമെന്ന് സാന്‍ഡേ്‌ഴ്‌സ് പറഞ്ഞു.
ടെക്സാസിലെ അമരിലോയിൽ 1958ലാണ് സോൻഡേർസ് ജനിച്ചത്. ടെക്നിക്കൽ റൈറ്റർ ആയാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. പിന്നീട് സൈറക്യൂസ് യൂണിവേഴ്സിറ്റിയിൽ പ്രഫസറായി ജോലി ചെയ്യുമ്പോഴും ഫിക്ഷൻ നോൺ ഫിക്ഷൻ എഴുത്ത് തുടർന്നു. അമേരിക്കയിലെ പ്രശസ്തമായ പല അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.