ലണ്ടൻ: 2019ലെ ബുക്കർ പുരസ്കാരത്തിെൻറ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ക്വിഷോട്ടും. റുഷ്ദിയുൾപ്പെടെ ആറ് എഴുത്തുകാരുടെ പുസ്തകങ്ങളാണ് പട്ടികയിൽ ഇടംനേടിയത്. 1981ൽ റുഷ്ദിയുടെ മിഡ്നൈറ്റ് ചിൽഡ്രൻ ബുക്കർ പുരസ്കാരം നേടിയിരുന്നു. മുൻ ബുക്കർ ജേതാവ് കൂടിയായ മാർഗരറ്റ് അറ്റ്വുഡ് (ദ ടെസ്തമെൻറ്സ്), ലൂസി എൽമാൻ (ഡക്സ്-ന്യൂ ബറിപോർട്), ബെർണാഡിൻ എവാരിസ്തോ (ഗേൾ, വുമൺ, അദർ), ചിഗോസീ ജബിയോമ (ആൻ ഓർക്കസ്ട്ര ഓഫ് മൈനോരിറ്റീസ്), എലിഫ് ഷഫാക് (10 മിനിറ്റ്സ്, 38 സെക്കൻഡ്സ് ഇൻ ദ സ്ട്രെയ്ഞ്ച് വേൾഡ്) എന്നിവരാണ് പട്ടികയിലുള്ള മറ്റ് എഴുത്തുകാർ.
മാനവികതയെ ആഘോഷമാക്കിയ പുസ്തകമാണ് ക്വിഷോട്ട് എന്ന് ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു. 2018 ഒക്ടോബറിനും 2019 സെപ്റ്റംബറിനുമിടെ യു.കെയിലും അയർലൻഡിലുമായി പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത 151 പുസ്തകങ്ങളിൽനിന്നാണ് ചുരുക്കപ്പട്ടികയുണ്ടാക്കിയത്. ഈ പുസ്തകങ്ങൾക്ക് ഓരോന്നിനും 2500 പൗണ്ട് (2,17,312 രൂപ) സമ്മാനമായി ലഭിക്കും.
ലണ്ടനിലെ ഗിൽഡ്ഹാളിൽ നടക്കുന്ന ചടങ്ങിൽ ഒക്ടോബർ 14നാണ് പുരസ്കാരജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെ ജേതാവായ അന്ന ബേൺസിെൻറ മിൽക്മാൻ എന്ന പുസ്തകം ലോകവ്യാപകമായി അഞ്ചരലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിരുന്നു. 1969 മുതലാണ് ഇംഗ്ലീഷിൽ എഴുതിയ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ച കൃതികൾക്ക് ബുക്കർ പുരസ്കാരം നൽകിത്തുടങ്ങിയത്. 50,000 പൗണ്ട് (ഏകദേശം 44 ലക്ഷം രൂപ) ആണ് പുരസ്കാരത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.