ഈ സർക്കാർ തടവറയിലാകുന്ന ദിവസം വരും -അരുന്ധതി റോയി

ന്യൂഡൽഹി: നാമെല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍, നമ്മളെ എല്ലാവരെയും പാര്‍പ്പിക്കാന്‍ കഴിയുന്നത്ര വലിയ തടവറ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന്​ എഴുത്തുകാരി അരുന്ധതി റോയി. ഈ സർക്കാർ തടവറയിലാകുന്ന ഒരു ദിവസം വരും. അ ന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടും. അതുവരെ പിന്നോട്ട് പോകില്ലെന്നും അരുന്ധതി പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ജ ാമിഅ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ. അറിയപ്പെടുന്ന സര്‍വകലാശാലകളിലൊന്നായ ജാമിഅയിൽ ആരെയും ഞെട്ടിക്കുന്ന ക്രൂരതയാണ് സമീപകാലത്ത് അരങ്ങേറിയത്.

രാജ്യവ്യാപകമായി പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ഇളകിമറിയുമ്പോഴാണ്​ പ്രതിഷേധക്കാര്‍ക്ക് നേരെ ജാമിഅയില്‍ പൊലീസ് നരനായാട്ടുണ്ടായത്. എൻ‌.ആർ.‌സിയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പൗരത്വം നഷ്​ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടരുതെന്നും പൊതുജനങ്ങളോട് പലതവണയായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍, പൗരത്വ ഭേദഗതി നിയമം അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനം അനുഭവിക്കുന്ന അമുസ്‍ലിംകള്‍ക്ക് മാത്രമേ പൗരത്വം നൽകൂ എന്ന് പറയുന്നു.

തടങ്കൽ പാളയങ്ങൾ നിലവിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അവകാശപ്പെട്ടെങ്കിലും ഈ വാദം അനായാസമായാണ് പ്രതിപക്ഷവും സമൂഹ മാധ്യമവും പൊളിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. ജാമിഅ സർവകലാശാല ​കാമ്പസി​​െൻറ ഏഴാം നമ്പർ ഗേറ്റിനു മുന്നിൽ നടക്കുന്ന സമരത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ നിരവധി പേരാണ്​ ദിവസവും എത്തുന്നത്​.

Tags:    
News Summary - Maybe one day they will be in detention centres said Arundhati Roy -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT