ഐ.എസ്.ആർ.ഒ ചാരക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് ചോദ്യം ചെയ്തത് വെറും രണ്ടര മിനിറ്റ് മാത്രമാണെന്നും എന്നാൽ, പിൽക്കാലത്ത് തെറ്റ് മനസ്സിലാക്കിയ അദ്ദേഹം രണ്ടരമണിക്കൂറോളം തന്നോട് നേരിട്ട് മാപ്പ് പറഞ്ഞെന്നും നമ്പി നാരായണൻ. ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥം’ എന്ന പുസ്തകത്തിലാണ് സിബി മാത്യൂസിനെതിരെ നമ്പി നാരായണൻ പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്. ജയിലിൽ ക്രൂരമായ മർദനമാണ് നേരിടേണ്ടിവന്നത്. സിബി മാത്യൂസ് ചോദ്യം ചെയ്ത് പോയശേഷം കുടിക്കാൻ വെള്ളം േപാലും നൽകാതെ പൊലീസ് പൊതിരെ തല്ലി. കേസിൽ പ്രതിയാക്കാൻ അന്നത്തെ ഡി.ജി.പിയായിരുന്ന ടി.വി. മധുസൂദനെൻറ ഇടപെടലുണ്ടായിരുന്നു. ഇത് പിന്നീട് സിബി മാത്യൂസ് തുറന്നുപറഞ്ഞതായും പുസ്തകത്തിൽ പറയുന്നു.
‘ഒടുവിൽ സിബി മാത്യൂസ്’ എന്ന അധ്യായത്തിലെ വരികൾ ഇങ്ങനെ: എെൻറ അഭ്യർഥന മാനിച്ച് സിബി മാത്യൂസ് വന്നു. സിബി മാത്യൂസ് മുറിയിലേക്ക് വന്നത് വളരെ സാവധാനമായിരുന്നു. നല്ല ഉയരമുള്ള മനുഷ്യൻ. അദ്ദേഹം എെൻറ മുഖത്ത് നോക്കിയില്ല. എങ്ങോട്ടോ നോക്കി ചോദിച്ചു. ‘മിസ്റ്റർ നമ്പീ, നിങ്ങളെന്തിനാണീ കുറ്റം ചെയ്തത്. ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളോട് വളരെ ബഹുമാനമായിരുന്നു’. ‘ഞാൻ തെറ്റ് ചെയ്തുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?’ എന്നു ഞാൻ ചോദിച്ചപ്പോൾ ‘നിങ്ങളുടെ സബോഡിനേറ്റ് ശശികുമാരൻ എല്ലാം ഞങ്ങളോട് തുറന്നുപറഞ്ഞു’ എന്ന് അദ്ദേഹം പറഞ്ഞു. ‘താങ്കൾ കേട്ടതൊന്നും ശരിയല്ല’ എന്ന് ഞാൻ പറഞ്ഞപ്പോൾ മറുപടിയുണ്ടായില്ല. പകരം മുറുമുറുത്തുകൊണ്ട് പുറത്തേക്ക് നടന്നു.
സിബി മാത്യൂസ് പുറത്തേക്കുപോയതും ഗുണ്ടകളെപ്പോലെ തോന്നിച്ച ഒരു സംഘം മുറിയിലേക്ക് ഇരച്ചുകയറി. അവരുടെ കൈകളും കാലുകളും എെൻറ ദേഹത്ത് തുരുതുരാ പതിക്കാൻ തുടങ്ങി. ഞാൻ കുറച്ച് വെള്ളം ആഗ്രഹിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിൽ ഇടക്ക് എനിക്ക് വെള്ളം തന്നിരുന്നു. പക്ഷേ, അന്ന് വെള്ളം തന്നില്ല. പുസ്തകത്തിെൻറ അവസാനഭാഗത്താണ് അന്ന് ഡി.ജി.പിയായിരുന്ന ടി.വി. മധുസൂദനെൻറ പങ്കിനെക്കുറിച്ച് വിവരിക്കുന്നത്.350 പേജുള്ള പുസ്തകം തൃശൂർ കറൻറ് ബുക്സാണ് പുറത്തിറക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബിൽ ഡോ. ശശി തരൂർ എം.പി പുസ്തകം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.