ന്യൂ ഡല്‍ഹി: അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസി’ന്‍റെ ആദ്യ പ്രതി എഴുത്തുകാരിയുടെ കൈകളിൽ. അരുന്ധതി റോയി പുസ്തകത്തിന്റെ പ്രതിയുമായി നില്‍ക്കുന്ന ചിത്രത്തോടെ, പെന്‍ഗ്വിന്‍ റാൻഡം ഹൗസ് എഡിറ്റര്‍ ഇന്‍ ചീഫ് മേരു ഗോഖലെയാണ് ഈ വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്’ എന്ന ഒരേയൊരു നോവലിലൂടെ തന്നെ അരുന്ധതി റോയി എന്ന എഴുത്തുകാരി ലോകശ്രദ്ധ നേടിയിരുന്നു. ആദ്യ നോവലിറങ്ങിയതിനു ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറമാണ് റോയിയുടെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നത്.യു.കെയിലെ ഹാമിഷ് ഹാമില്‍റ്റന്‍, പെന്‍ഗ്വിന്‍ ഇന്ത്യ എന്നിവരാണ് പുതിയ നോവലിന്റെ പ്രസാധകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.