തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യപുരസ്കാരം എം.ടി. വാസുദേവൻ നായർക്ക് നൽകുമെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം. പതിറ്റാണ്ടുകളിലെ സാഹിത്യസപര്യയിലൂടെ മലയാള മനസ്സിെൻറ പ്രതിബിംബമായി മാറിയ എം.ടിക്ക് സർഗാത്മകതയുടെ വിവിധതലങ്ങളിലെ സമഗ്രസംഭാവനകൾ മുൻനിർത്തിയാണ് ഒ.എൻ.വി പുരസ്കാരം നൽകുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഡോ. എം.എം. ബഷീർ ചെയർമാനും ഡോ. കെ. ജയകുമാർ, പ്രഭാവർമ എന്നിവർ അംഗങ്ങളുമായ ജഡ്ജിങ് കമിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. യുവസാഹിത്യ പ്രതിഭക്കുള്ള ഒ.എൻ.വി പുരസ്കാരത്തിന് അനുജ അകത്തൂട്ടിെൻറ ‘അമ്മ ഉറങ്ങുന്നില്ല’എന്ന കവിതാ സമാഹാരം അർഹമായി. 50,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരങ്ങൾ ഒ.എൻ.വിയുടെ ജന്മദിനമായ മേയ് 27ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.