നോട്ട് പ്രശ്നം: തുഞ്ചന്‍ സാഹിത്യോത്സവം പോലും നടത്താന്‍ കഴിയുന്നില്ലെന്ന് എം.ടി

കോഴിക്കോട്: നോട്ട് നിരോധനത്തെ വീണ്ടും വിമര്‍ശിച്ച് ജ്ഞാനപീഠം ജേതാവ് എം.ടി. വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവംപോലും നടത്താന്‍ കഴിയുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. പണ്ടൊക്കെ ആയിരുന്നെങ്കില്‍ ആരുടെ കൈയില്‍ നിന്നെങ്കിലും പണം കടം വാങ്ങാമായിരുന്നുവെന്നും ഇന്ന് അതിനൊന്നും കഴിയുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരം റോഡിലെ വീട്ടില്‍ തന്നെ കാണാനത്തെിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോടായിരുന്നു എം.ടിയുടെ അഭിപ്രായ പ്രകടനം.

തുഞ്ചന്‍ സാഹിത്യോത്സവത്തിനുളള ഫണ്ട് പാസായിട്ടുണ്ട്. എന്നാല്‍, പണം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും എം.ടി പറഞ്ഞു. 15 മിനിറ്റ് നീണ്ട സംഭാഷണത്തില്‍ നോട്ട് നിരോധനം നാട്ടില്‍ സൃഷ്ടിച്ച ദുരിതം തന്നെയാണ് പ്രധാനമായും ചര്‍ച്ചയായത്. സാഹിത്യോത്സവത്തിനുള്ള പണത്തിന്‍െറ കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്ന് എം.എ. ബേബി ഉറപ്പുനല്‍കി.

പൊതുപ്രവര്‍ത്തകര്‍ക്ക് ഊര്‍ജമാണ് എം.ടി നല്‍കുന്നതെന്നും അദ്ദേഹത്തെപോലെയുള്ള ഒരാളെ വിലക്കുന്നത് അംഗീകരിക്കില്ളെന്നും എം.എ. ബേബി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍, ഡി.വൈ.എഫ്.ഐ ദേശീയ ജോ. സെക്രട്ടറി പി.എ. മുഹമ്മദ് റിയാസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 

 

 

 

Tags:    
News Summary - mt vasudevan nair react currency problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.