തിരുവനന്തപുരം: സാഹിത്യത്തിനുള്ള 28ാമത് മുട്ടത്തു വർക്കി പുരസ്കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിന െ തെരഞ്ഞെടുത്തു. 50000രൂപയും പ്രഫ. പി.ആർ.സി നായർ രൂപകൽപന ചെയ്ത ദാരു ശിൽപവും പ്രശംസാപത്രവുമാണ് പുരസ്കാരം. കെ.ആർ. മീര, എൻ. ശശിധരൻ, പ്രഫ. എൻ.വി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞ വർഷം കെ.ആർ. മീരക്കായിരുന്നു പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.