സൂര്യനെല്ലി പെൺകുട്ടിയുടെ ജീവിതം തകർക്കുന്ന സിബി മാത്യൂസിന്‍റെ പുസ്തകം പിൻവലിക്കണം

തിരുവനന്തപുരം: സിബി  മാത്യൂസ് എഴുതിയ 'നിർഭയം' എന്ന പുസ്തകം ഉടൻ പിൻവലിക്കണമെന്ന് മഹിളാ ഫെഡറേഷൻ ദേശീയ സെക്രട്ടറി ആനിരാജ. പുസ്തകത്തിലെ പരാമർശങ്ങൾ പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതാണ്. പുസ്തകത്തിൽ പെൺകുട്ടി ആരെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇത് ശരിയല്ല. സൂര്യനെല്ലി പെൺകുട്ടി തെറ്റുകാരി ആണെന്ന് സ്ഥാപിക്കാനും പി.ജെ. കുര്യൻ അടക്കമുള്ളവരെ വെള്ളപൂശാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആനിരാജ പറഞ്ഞു.

പെൺകുട്ടിയുടേയും കുടുംബത്തിന്‍റെയും സ്വസ്ഥതയും സമാധാനവും തകർക്കുന്ന പരാമർശങ്ങളാണ് പുസ്തകത്തിലൂടെ സിബി മാത്യൂസ് നടത്തിയിരിക്കുന്നത്. ഈ കേസിനെക്കുറിച്ച് പരാമർശിക്കുന്ന അധ്യായം ഉടൻ തന്നെ പിൻവലിക്കണമെന്നും അവർ വ്യക്തമാക്കി.

 

Tags:    
News Summary - nirbhayam-sibi mathews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.