ന്യൂഡൽഹി: ആറു വർഷം മുമ്പ് രാജ്യം ഞെട്ടിയ ‘നിർഭയ’ സംഭവത്തിെൻറ പശ്ചാത്തലത്തിൽ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ദുർബല വശങ്ങളിലേക്ക് വെളിച്ചം വീശി ഒരു നോവൽ. 2012 ഡിസംബറിൽ ഡൽഹിയിലെ ബസിൽ വെച്ച് കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനങ്ങൾക്കും വിധേയയായി ജീവൻ പൊലിഞ്ഞ പാരാമെഡിക്കൽ വിദ്യാർഥിനിയുടെ ദുരന്ത കഥയിൽനിന്ന് പ്രചോദനമുൾെക്കാണ്ട് സൗരഭ് സിങ് എഴുതിയ ‘നിർഭയ: ഒരു സാധാരണക്കാരെൻറ നീതി’ എന്ന ഇംഗ്ലീഷ് നോവലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഇരുണ്ട ഗർത്തങ്ങളെ തുറന്നുകാട്ടാൻ ശ്രമിക്കുന്നത്. മറ്റൊരു കഥ പറഞ്ഞുകൊണ്ടാണ് നോവലിസ്റ്റ് ഇൗ കാര്യങ്ങളെല്ലാം പരാമർശിക്കുന്നത്.
‘‘2012 ഡിസംബർ 16ലെ കാളരാത്രി മറക്കാൻ നമുക്കാർക്കും കഴിയില്ല. ആ പെൺകുട്ടിയുടെ കുടുംബം മാത്രമല്ല, ഇന്ത്യ ഒന്നടങ്കം നീതിക്കായി തെരുവിലിറങ്ങുകയായിരുന്നു അന്ന്’’ -ഹൈദരാബാദ് സ്വദേശിയും എൻജിനീയറിങ് ബിരുദധാരിയുമായ സൗരഭ് സിങ് പറയുന്നു. ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത് ആദ്യമായായിരുന്നു. നാലു പ്രതികൾക്ക് വധശിക്ഷ വിധിച്ചുവെങ്കിലും അന്നത്തെ ജുവനൈൽ നിയമത്തിെൻറ ആനുകൂല്യത്തിൽ 2015ൽ ഒരു പ്രതി സ്വതന്ത്രനാക്കപ്പെെട്ടന്നും സൗരഭ് ചൂണ്ടിക്കാട്ടുന്നു.
‘‘പ്രായപൂർത്തിയായില്ലെന്നു പറഞ്ഞ് പ്രതികളിലൊരാളെ വെറുതെവിട്ട നടപടിക്കെതിരായിരുന്നു ഏതൊരു സാധാരണക്കാരനേയും പോലെ ഞാനും. 18 വയസ്സാകാൻ ആറുമാസം കൂടിയേ പ്രതിക്ക് ഉണ്ടായിരുന്നുള്ളൂ. എെൻറയും ലക്ഷക്കണക്കിന് ജനങ്ങളുടെയും ഇൗ വികാരം, എഴുത്തിലൂടെ മാത്രമേ എനിക്ക് പ്രകടിപ്പിക്കാൻ കഴിയൂ.
എെൻറ അഭിപ്രായത്തിൽ ചെയ്ത കുറ്റത്തിന് അടിസ്ഥാനമാക്കിയാവണം അല്ലാതെ, വയസ്സ് അടിസ്ഥാനമാക്കിയല്ല ശിക്ഷിക്കേണ്ടത്. ബലാത്സംഗം ചെയ്യാൻ മാത്രം ഒരാൾ പ്രായപൂർത്തി ആയിട്ടുണ്ടെങ്കിൽ അയാൾ ജുവനൈൽ അല്ലെന്നും സമൂഹത്തിന് ഭീഷണിയാണെന്നുമാണ് എെൻറ അഭിപ്രായം.’’ അദ്ദേഹം പറയുന്നു. തെൻറ പുസ്തകം വായിക്കുന്നവർ മനോഹരമായ ഒരു നോവൽ മാത്രമല്ല, ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രശ്നങ്ങളിലൂടെയും കടന്നുപോകും.
നീതിയെന്നത് സാധാരണക്കാരന് എത്ര അപ്രാപ്യമാണെന്നും രാഷ്ട്രീയക്കാരന് എത്ര എളുപ്പമാണെന്നും നോവൽ വായിക്കുന്നവർക്ക് മനസ്സിലാകും.’’ -സൗരഭ് സിങ് കൂട്ടിച്ചേർത്തു. ‘കോളജ് 2 കമ്പനി: ജേണി ഒാഫ് ആൻ എൻജിനീയർ’ ആണ് സൗരഭിെൻറ ആദ്യ കൃതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.