ന്യൂഡൽഹി: ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് ചെയ്തത് എന്ന് കണ്ടാല്‍ വോട്ടര്‍ക്ക് പരാതിപ്പെടാന്‍ അവകാശമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം പരാതികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് എൻ.എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എൻ.എസ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ട് ചെയ്ത ശേഷം വിവിപാറ്റ് മെഷീനില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് വീണത് എന്ന് കണ്ടാല്‍ പരാതിപ്പെടാം. പക്ഷേ ഇങ്ങനെ ഇങ്ങനെ ചെയ്താൽ പരാതിക്കാരനെ ഭീഷണിപ്പെടുത്താനായിരിക്കും പോളിങ് ഓഫിസർ ആദ്യം ചെയ്യുക. പരാതി തെറ്റെന്ന് തെളിഞ്ഞാൽ പരാതിക്കാരൻ ജയിലിൽ പോകേണ്ടിവരും എന്നായിരിക്കും ആദ്യം പറയുക.
പിന്നെയും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കണ്ടാൽ ഒരു അപ്ളിക്കേഷനിൽ ഒപ്പിടുവിക്കും. ഭീഷണിയുടെ മറ്റൊരു രൂപമാണിത്. ഐ.പി.സി 171 പ്രകാരം പരാതി തെറ്റെന്ന് തെളിഞ്ഞാൽ താങ്കൾ ജയിലിൽ പോകുമെന്ന് ഉറപ്പാക്കുകയാണ് ഇതോടെ ചെയ്യുന്നത്. സാധാരണ ഇതോടെ എല്ലാവരും ഇതോടെ പിന്മാറുകയാണ് പതിവ്. വിവിപാറ്റിനെക്കുറിച്ച് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത് വെറുതെയല്ല.
ഇത്രയും നടപടികൾ പിന്നിട്ടിട്ടും പരാതിക്കാരന് ധൈര്യം അവശേഷിക്കുകയാണെങ്കിൽ സാക്ഷികളുടെ മുന്നിൽ വെച്ച് വീണ്ടും വോട്ട് രേഖപ്പെടുത്തുകയാണ് അടുത്ത നടപിട. വോട്ട് രേഖപ്പെടുത്തിയതിനസരിച്ചുള്ള ഫലമല്ല വിവിപാറ്റിൽ ലഭ്യമാകുന്നത് എങ്കിൽ പോളിങ് ഓഫിസർ ആ ബൂത്തിലെ വോട്ടെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെടും.
എന്തായാലും താൻ വോട്ട് ചെയ്തയാൾക്കല്ല വോട്ട് ലഭിച്ചതെന്ന് തോന്നിയാൽ ഭയം മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ മിണ്ടാതിരിക്കരുത്. പരാതിപ്പെടണം. ജനാധിപത്യത്തോട് നിങ്ങൾ കടപ്പെട്ടിരിക്കുന്നു. ഗുജറാത്തിലെ തെരഞ്ഞടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് എന്ന് വ്യക്തമാക്കികൊണ്ടാണ് എൻ.എസ് മാധവൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.