ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരം

2017-ലെ ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒ.വി.വിജയന്റെ സ്മരണാര്‍ത്ഥംഹൈദരാബാദ് മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നവീന സാംസ്‌കാരിക കലാകേന്ദ്രം (എന്‍.എസ്.കെ.കെ.)ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.

ഇത്തവണ കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം നൽകുന്നത്. പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടാന്‍ താൽപര്യമുള്ള കൃതികളുടെ പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വായനക്കാര്‍ക്കും കൃതികള്‍ നിര്‍ദേശിക്കാം. 2013 ജനുവരി 1നും 2016 ഡിസംബറിനും ഇടയില്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ജൂണ്‍ 30ന് മുമ്പായി കവിതാസമാഹാരങ്ങളുടെ 5 കോപ്പികള്‍ വീതം താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കണം.

കണ്‍വീനര്‍
C/o ആര്‍.ഗോപാലകൃഷ്ണന്‍
ഒ.വി.വിജയന്‍ അവാര്‍ഡ്
ഫ്‌ലാറ്റ് നമ്പര്‍ - 07, സുവരാഗ് അപ്പാര്‍്‌മെന്റ്
പൂനിത്തുറ, കൊച്ചി

Tags:    
News Summary - O V Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.