നിഷാ ജോസിന്‍റെ ആരോപണം വിവാദമാകുന്നു; പരാതി നല്‍കാനൊരുങ്ങി പി.സി ജോര്‍ജ്ജ്

കോട്ടയം: ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകൻ അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്‍റെ ആരോപണം വിവാദമാകുന്നു. പേര് തുറന്ന് പറയാന്‍ നിഷ തയ്യാറായിട്ടില്ലെങ്കിലും പരാമർശത്തിനെതിരെ  പി.സി ജോര്‍ജ് കേസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. തന്നെയും മകനേയും നശിപ്പിക്കാനുള്ള ശ്രമമമാണ് നിഷ ജോസിന്‍റെ ആരോപണത്തിന് പിന്നിലെന്നും പി.സി ജോർജ് പറഞ്ഞു.

ദി ആദര്‍ സൈഡ് ഓഫ് ദിസ് ലൈവ് എന്ന രണ്ടാമത്തെ പുസ്തകത്തിലാണ് ട്രെയിന്‍ യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റഎ മകനാണെന്ന് പറയുന്നുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. സൂചനകള്‍ പി.സി ജോര്‍ജ്ജിലേക്കും ഷോൺ ജോർജിലേക്കും തിരിഞ്ഞതോടെയാണ് പി.സി ജോർജ് തന്നെ ഇതിനെതിരെ രംഗത്ത് വന്നത്. പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ആരോപണ വിധേയനാരാണെന്ന് കണ്ടെത്താന്‍ ഡി.ജി.പിക്ക് പരാതി നല്‍കാനുമാണ് പി.സിയുടെ തീരുമാനം.

ആരോപണം വിവാദമായ സാഹചര്യത്തില്‍ നിഷ ജോസ് എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരിക്കുകയാണ് എല്ലാവരും. പേര് പറയില്ലെന്ന് ആവര്‍ത്തിക്കുബോഴും പിസി ജോര്‍ജ് അടക്കം ഇതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തലിലേക്ക് കടക്കാനും സാധ്യതയുണ്ട്. 

Tags:    
News Summary - The other side of this life-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.