ഒ.വി. വിജയൻ മൃദു ഹിന്ദുത്വവാദിയെന്ന് സക്കറിയ; തിരുത്തുമായി ഒ.വി. ഉഷ

പാ​ല​ക്കാ​ട്: ഒ.​വി. വി​ജ​യ​ൻ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് തസ്രാക്കിൽ വെച്ച് നടത്തിയ മധുരം ഗായതി പരിപാടിയുടെ വേദി എഴുത്തുകാർ തമ്മിലുള്ള ഏറ്റുമുട്ടലിന് വേദിയായി. ഇ​ട​ക്കാ​ല​ത്ത് ഒ. വി വിജയൻ മൃ​ദു​ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചെ​ന്നായിരുന്നു എ​ഴു​ത്തു​കാ​ര​ൻ സ​ക്ക​റി​യ​യു​ടെ പ​രാ​മ​ർ​ശ​ം. വേ​ദി​യി​ൽ​വെ​ച്ചു​ത​ന്നെ  ഇതിന് തി​രു​ത്തു​മാ​യി സ​ഹോ​ദ​രി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഒ.​വി. ഉ​ഷ രംഗത്തെത്തി. ഒ.​വി. ഉ​ഷ​ക്ക് പി​ന്തു​ണ​യു​മാ​യി ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, നി​രൂ​പ​ക​ൻ ആ​ഷാ മേ​നോ​ൻ എ​ന്നി​വ​രും സംസാരിച്ചു. 

വിജയന്റെ എഴുത്തിലെ ആത്മീയത മൃദുഹിന്ദുത്വ വാദങ്ങളെ തുണയ്ക്കുന്നതോ അതിന് നേരെ കണ്ണടയ്ക്കുന്നതോ ആയി എന്ന് സക്കറിയ വിമര്‍ശിച്ചു. എന്നെ സംബന്ധിച്ച് വിജയന്‍ വീര നായകനല്ല, അടുത്ത സുഹൃത്താണ്. ആശയപരമായും പ്രത്യയശാസ്ത്രപരമായും പാളിച്ചയുണ്ടായപ്പോള്‍ വിമര്‍ശിക്കാതിരിക്കാനായില്ല. അതില്‍ കുറ്റബോധവുമില്ല. ആ​ർ.​എ​സ്.​എ​സ് അ​നു​കൂ​ല സം​ഘ​ട​ന ന​ൽ​കി​യ അ​വാ​ർ​ഡ് വി​ജ​യ​ൻ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും സ​ക്ക​റി​യ പ​റ​ഞ്ഞു. 

സ​ക്ക​റി​യ പ്ര​സം​ഗം തു​ട​രു​ന്ന​തി​നി​ടെ ഒ.​വി. ഉ​ഷ ഇ​ട​പെ​ട്ടു. വി​ജ​യ​ൻ ഒ​രി​ക്ക​ലും വ​ർ​ഗീ​യ​വാ​ദി​യാ​യി​രു​ന്നി​ല്ലെ​ന്നും ക്രി​സ്ത്യ​ൻ യു​വ​തി​യെ വി​വാ​ഹം ചെ​യ്യു​ക​യും മ​ക​നെ മാ​മോ​ദീ​സ മു​ക്കി​യ​തി​നെ സ​ന്തോ​ഷ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് വി​ജ​യ​ൻ. ക​രു​ണാ​ക​ര ഗു​രു​വി​നോ​ട് ആ​രാ​ധ​ന​യു​ണ്ടാ​യി​രു​ന്നു. അ​തി​ൽ വ​ർ​ഗീ​യ​ത കാ​ണ​രു​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. എഴുത്തിലും ജീവിതത്തിലും ഏട്ടന്‍ വര്‍ഗീയവാദിയായിരുന്നില്ല. കരുണകരഗുരുവിന്റെ സാമീപ്യത്തില്‍ ഊര്‍ജ്ജം ലഭിക്കുന്നെന്നതിനാലാണ് അദ്ദേഹം ഗുരുവിനടുത്തെത്തിയത്. എന്നിട്ടും ആശ്രമത്തിലെ പ്രധാന പൂജകളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. അതേസമയം, ആശ്രമത്തിലെത്തിയ സക്കറിയയും കുടുംബവും ഈ പൂജകളില്‍ പങ്കെടുക്കുകയും ചെയ്തുവെന്നും ഒ.വി.ഉഷ പറഞ്ഞു

വി​ജ​യ​​​​െൻറ ആ​ശ​യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ർ അ​വാ​ർ​ഡ് ന​ൽ​കി​യ​തെ​ന്നും അ​തി​ൽ വ​ർ​ഗീ​യ​ത കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പ​റ​ഞ്ഞു. നി​രൂ​പ​ക​ൻ ആ​ഷാ മേ​നോ​നും ഇ​തി​നെ അ​നു​കൂ​ലി​ച്ചു. 

ഒ.വി.വിജയനെക്കുറിച്ച് വര്‍ഗീയവാദി എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വര്‍ഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും സക്കറിയ മറുപടിയായി പറഞ്ഞു. അദ്ദേഹം ആത്മീയതയില്‍ ഊന്നിത്തുടങ്ങിയപ്പോള്‍ രചനകള്‍ ആത്മീയ പൈങ്കിളിയായി. മധുരംഗായതി തുടങ്ങിയ രചനകളിലെ നിലപാടുകളില്‍ ഈ മാറ്റമുണ്ട്. അതിനെയാണ് വിമര്‍ശിച്ചത്. ഹിന്ദുത്വ നിലപാടുള്ളവരുടെ പുരസ്‌കാരം സ്വീകരിച്ചത് വിജയനെപ്പോലെ ജനാധിപത്യവാദിയും മതേതരവാദിയുമായ ഒരാള്‍ക്ക് ചേര്‍ന്നതല്ലായിരുന്നു. അദ്ദേഹം ദുര്‍ബലഹൃദയനായതിനാലാണ് ഇത്തരം കെണിയില്‍ വീണു പോയതെന്നും സക്കറിയ പറഞ്ഞു. വ​ർ​ഗീ​യ​വാ​ദി​ക​ൾ ത​നി​ക്ക് ല​ക്ഷം രൂ​പ​യു​ടെ അ​വാ​ർ​ഡ് ന​ൽ​കി​യാ​ലും വാ​ങ്ങി​ല്ല. ജ​നാ​ധി​പ​ത്യം, മ​ത​നി​ര​പേ​ക്ഷ​ത, സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യു​ടെ പാ​ഠ​ങ്ങ​ൾ ത​നി​ക്ക് പ​ക​ർ​ന്നു ത​ന്ന​ത് വി​ജ​യ​നാ​ണ്. എ​ന്നാ​ൽ, എ​പ്പോ​ഴോ അ​ദ്ദേ​ഹ​ത്തി​ന് ഇ​ട​ർ‍ച്ച സം​ഭ​വി​ച്ചു -സ​ക്ക​റി​യ വി​ശ​ദീ​ക​രി​ച്ചു.

തുടർന്ന് സംസാരിച്ച പ്രഫ. എ വാസുദേവനും വിജു നായരങ്ങാടിയും സക്കറിയയുടെ നിലപാടുകളെ വിമർശിച്ചു.

 

Tags:    
News Summary - OV Vijayan is soft Hidutwa, Zakariya Slammed by OV Usha-Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.