ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകളെന്ന് സുഗതകുമാരി വിളിക്കില്ല

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകള്‍ എന്ന് വിളിക്കാന്‍ പറ്റില്ളെന്ന് പി. വത്സല. സുഗതകുമാരിയുടെ ഇത് സംബന്ധിച്ച പ്രസ്താവനയോട്,  പ്രഫ. വി. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഇന്ത്യന്‍ പൗരനായ ഏതൊരാള്‍ക്കും ഏത് സംസ്ഥാനത്തും ജോലി ചെയ്യാന്‍ അവകാശമുണ്ട്. നാം ചെയ്യാന്‍ മടിക്കുന്ന പല ജോലികളും അവരാണ് ചെയ്യുന്നത്.
സുഗതകുമാരിയെപ്പോലുള്ള ഒരാള്‍ ഇതര സംസ്ഥാന തൊഴിലാളികളെ ക്രിമിനലുകള്‍ എന്ന് വിളിക്കുമെന്ന് താന്‍ കരുതുന്നില്ളെന്നും അവര്‍ പറഞ്ഞു.

 

Tags:    
News Summary - p valsala on migrated labourers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.