വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെയും പത്നി മിഷേല്‍ ഒബാമയുടെയും ഓര്‍മക്കുറിപ്പുകളുടെ പ്രസിദ്ധീകരണാവകാശം പെന്‍ഗ്വിന്‍ റാണ്ടം ഹൗസിന്. പെന്‍ഗ്വിന്‍ പ്രസാധകരാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍, കരാറിന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റെക്കോഡ് തുകക്കാണ് കരാര്‍ ഒപ്പിട്ടത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യൂ ബുഷിന്‍െറയും ബില്‍ ക്ളിന്‍റന്‍െറയും അഭിഭാഷകനായിരുന്ന റോബര്‍ട്ട് ബാര്‍നറ്റിന്‍െറ മധ്യസ്ഥതയിലാണ് കരാര്‍ പെന്‍ഗ്വിനിന് ലഭിച്ചത്. മുന്‍ പ്രസിഡന്‍റിന്‍െറയും പത്നിയുടെയും കൃതികള്‍ക്കായി ലോകം കാത്തിരിക്കുകയാണെന്ന് പെന്‍ഗ്വിന്‍ റാണ്ടം ഹൗസ് സി.ഇ.ഒ മാര്‍ക്കസ് ഡോള്‍ അറിയിച്ചു.
പ്രസാധകര്‍ കരാര്‍മൂല്യം പുറത്തുവിട്ടിട്ടില്ളെങ്കിലും ആറുകോടി യു.എസ് ഡോളറിനാണ് (ഏകദേശം 400 കോടി രൂപ)കരാറിലേര്‍പ്പെട്ടതെന്നും ദ ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.