ദേശീയത എന്നാല്‍ പതാക പൊക്കലും ദേശീയഗാനം പാടലുമല്ളെന്നും രാജ്യത്തെ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍െറ തൂവലാണതെന്നും കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭ്രാന്തമായ ഉന്മാദതലത്തിലേക്ക് ദേശീയതയെ വളര്‍ത്താന്‍ ഇന്ത്യന്‍ ഭരണകൂടത്തിനായിട്ടുണ്ട്. അതിനാലാണ് ദേശീയഗാനത്തിന്‍െറയും ദേശീയ പതാകയുടെയും പേരില്‍ ഭ്രാന്തന്‍ കൊലവിളി നടക്കുന്നത്. സിനിമ കാണുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം നാം എന്തിനെയോ പേടിക്കണമെന്ന അവസ്ഥയാണിന്ന്. വിവിധ ദേശീയതകളും ഉപദേശീയതകളും ചേര്‍ന്ന ബഹുദേശീയതയാണ് ഇന്ത്യയുടേതെന്ന് നാം തിരിച്ചറിയണം.
ഉന്മത്തമായ ദേശീയതയുടെ അക്രമാസക്തമായ പ്രയോഗം തെരുവില്‍ ആരംഭിച്ചതിനാല്‍ എല്ലായിടത്തും ദേശീയത സംവാദങ്ങള്‍ നടക്കണം -അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാത്തവരാണ് ആര്‍.എസ്.എസുകാര്‍. അവര്‍ സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്ന് നിരന്തരം വിശേഷിപ്പിക്കുന്നതിനു പിന്നില്‍ പ്രത്യേക അജണ്ട പ്രവര്‍ത്തിക്കുന്നുണ്ട്. എന്നും ജനകീയ ബദല്‍ വികസിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പ്രദീപന്‍ പാമ്പരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് കെ.സി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, രാജേന്ദ്രന്‍ എടത്തുംകര, ഡോ. എം.സി. അബ്ദുന്നാസര്‍, ടി.കെ.എ. അസീസ്, മുസ്തഫ പാലാഴി എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സദറുദീന്‍ പുല്ലാളൂര്‍ സ്വാഗതവും ജില്ല ജനറല്‍ സെക്രട്ടറി കെ. നൂഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.