സോണിയാ ഗാന്ധി തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു: പ്രണബ് മുഖർജി

പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്നും അദ്ദേഹം പറയുന്നു. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെക്കുറിച്ച പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പുകളുടെ മൂന്നാം ഭാഗമായ 'ദ കോഅലീഷന്‍ ഇയേഴ്‌സ്' എന്ന എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. 

എന്നാൽ പുസ്തക പ്രകാശന ചടങ്ങിനിടെ മൻമോഹൻസിങ് നൽകിയ മറുപടി സദസ്സിൽ ചിരിയുണർത്തി. യു.പി.എ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാകാന്‍ തന്നേക്കാൾ യോഗ്യൻ  മുഖര്‍ജിയായിരുന്നുവെന്നായിരുന്നു മൻമോഹന്‍റെ മറുപടി. എന്നാൽ തീരുമാനമെടുക്കാനുള്ള അവകാശം തനിക്കുണ്ടായിരുന്നില്ല. സോണിയാഗാന്ധിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു താൻ എന്നും മൻമോഹൻ സിങ് പറഞ്ഞു. ആ തീരുമാനം അംഗീകരിച്ചത് മുഖർജിയുടെ വ്യക്തിത്വത്തിന്റെ വലുപ്പമാണു കാണിക്കുന്നതെന്നും പാര്‍ട്ടിയോ, സര്‍ക്കാരോ ഏതെങ്കിലും വെല്ലുവിളി നേരിടുമ്പോള്‍ എല്ലാവരും പരിഹാരത്തിനായി നോക്കിയിരുന്നതു പ്രണബിനെയായിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു. 

 

Tags:    
News Summary - Pranab Mukharjee and Manmohan singh-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.