ധിക്കാരിയായ മമത തന്നെ അവഹേളിച്ചുവെന്ന് പ്രണബ്

ജന്മനാ ധിക്കാരിയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ തുറന്നു പറച്ചിൽ. യോജിപ്പിന്‍റെ വർഷങ്ങൾ എന്ന പുസ്തകത്തിലാണ് പ്രണബ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. 

അവരുടെ ചുറ്റും പ്രകാശത്തിന്‍റെ ഒരു ആവരണമുണ്ട്. അതിനെക്കുറിച്ച് വിശദീകരിക്കാൻ നമുക്ക് ആവില്ല. എന്നാൽ അത് അവഗണിക്കാനും കഴിയില്ല. 1992ൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കവെ മമത ബാനർജി ജന്മനാ ഒരു ധിക്കാരിയായിരുന്നു എന്ന് എഴുതുന്നു. 

സംഘടനാതലത്തിൽ ഇരുവർക്കുമിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും അസ്വാരാസ്യങ്ങളെക്കുറിച്ചും പുസ്തകത്തിൽ തുറന്നുപറയുന്നുണ്ട്.

പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡന്‍റ്  സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സോമൻ മിത്രയോട് നേരിയ ഭൂരിപക്ഷത്തിൽ തോറ്റതിന് തന്നോട് മമത കയർത്തു. ഫലം വന്നപ്പോൾ " താങ്കൾക്ക് സന്തോഷമായില്ലേ?  താങ്കളുടെ ആഗ്രഹം സഫലമായില്ലേ?" എന്നായിരുന്നു ദ്വേഷ്യത്തോടെ മമത ചോദിച്ചത് എന്നും പുസ്തകത്തിൽ പറയുന്നു.
 

Tags:    
News Summary - Pranab Mukherjee On When He Was 'Humiliated And Insulted' By Mamata Banerjee-ILiterature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT