കവി പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഭാഷാപണ്ഡിതനും വ്യാകരണവിദഗ്ധനുമായ പുതുശ്ശേരി രാമചന്ദ്രൻ (91) അന്തരിച്ചു. വെള്ളയമ്പലം ഇലങ ്കം ഗാർഡൻസിലെ ‘ഗീതി’ൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ വൈകീട്ട് അഞ്ചോടെ ശ്വാസതടസ്സം ഉണ്ടാകുകയും അന ്ത്യം സംഭവിക്കുകയുമായിരുന്നു. സംസ്കാരം ഞായറാഴ്​ച വൈകീട്ട് മൂന്നിന് ഒൗദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിൽ.

മാവേലിക്കര വള്ളികുന്നത്ത് പോക്കാട് ദാമോദരൻ പിള്ളയുടെയും പുതുശ്ശേരിയിൽ ജാനകിയമ്മയുടെയും മകനായി 1928 സെപ്റ്റംബർ 23നാണ് ജനനം. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം, പുന്നപ്ര- വയലാര്‍ സമരത്തെതുടര്‍ന്നുള്ള വിദ്യാര്‍ഥി സമരം എന്നിവയില്‍ പങ്കെടുത്തതിന് സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. 1951-53 കാലത്ത് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ വള്ളികുന്നം- ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി.

1956ൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് ബി.എ ഓണേഴ്‌സ് ഒന്നാം റാങ്കില്‍ പാസായി. കൊല്ലം എസ്.എന്‍ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 11 കവിതാ സമാഹരങ്ങൾക്ക് പുറമെ ഭാഷാപഠന പ്രബന്ധങ്ങളും ഉപന്യാസങ്ങളും എഴുതി. കേന്ദ്രസർക്കാറി​​െൻറ ‘ഭാഷാ സമ്മാന’വും (2014), സംസ്ഥാന സർക്കാറി​െൻറ എഴുത്തച്ഛൻ പുരസ്കാരവും (2015) ഉൾപ്പെടെ 40ൽപരം പുരസ്കാരങ്ങളും ലഭിച്ചു.

ഭാര്യ: പരേതയായ ബി. രാജമ്മ (അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മുൻ എ.ഒ). മക്കൾ: ഡോ. ഗീത പുതുശ്ശേരി, (റിട്ട. കോളജ് അധ്യാപിക) പി.ആർ. ഉണ്ണിക്കൃഷ്ണൻ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ), പി.ആർ. ഹേമചന്ദ്രൻ (എൻജിനീയർ, യു.എസ്​), പി.ആർ. പ്രേമചന്ദ്രൻ (സർക്കാർ ഉദ്യോഗസ്ഥൻ), പി.ആർ. ജയചന്ദ്രൻ (ഇന്ത്യ എയർഫോഴ്സിൽ പൈലറ്റ്​ - മുംബൈ), പി.ആർ. ശ്യാമചന്ദ്രൻ (എൻജിനീയർ, കനഡ). മരുമക്കൾ: ഡോ.കെ.എസ്. രവികുമാർ (കാലടി സംസ്കൃത സർവകലാശാല പ്രൊ.വി.സി), ഗീതാമണി (കൃഷി ഓഫിസർ), ശ്രീദേവി (എൻജിനീയർ, യു.എസ്​), ഇന്ദു (സർക്കാർ ഉദ്യോഗസ്ഥ), റാണി (എൻജിനീയർ).

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പുതുശ്ശേരി രാമചന്ദ്ര​​െൻറ നിര്യാണം ഭാഷക്കും സംസ്​കാരത്തിനും പുരോഗമന സാംസ്​കാരിക പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്​ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ശൂരനാട് കലാപത്തെ തുടർന്നുള്ള ഘട്ടത്തിൽ കമ്യൂണിസ്​റ്റ്​ പ്രസ്ഥാനത്തി​​െൻറ നേതാക്കളെല്ലാം ഒളിവിലോ ജയിലിലോ ആയപ്പോൾ പ്രസ്ഥാനത്തെ നയിച്ച ധീരനാണ് അദ്ദേഹം. ഭാഷാഗവേഷണ രംഗത്ത് അതുല്യമായ സംഭാവനകളാണ് പുതുശ്ശേരിയിൽനിന്ന് ഉണ്ടായത്​. ഭാഷയുടെ സൂക്ഷ്​മ ചരിത്രധാരകൾ കണ്ടെത്തുന്നതിന് ഗവേഷണബുദ്ധിയോടെ അദ്ദേഹം നടത്തിയ ശ്രമങ്ങൾ അക്കാദമിക് മണ്ഡലത്തിന് പുതിയ വെളിച്ചം പകർന്നു.

മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി നേടിയെടുക്കാനാവശ്യമായ ചരിത്രരേഖകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിലും േശ്രഷ്ഠഭാഷാപദവിക്ക് മലയാളം അർഹമാണെന്ന് സമർഥിക്കുന്നതിലും പുതുശ്ശേരി അസാധാരണ ഗവേഷണബുദ്ധി പ്രദർശിപ്പിച്ചെന്നും അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഡോ. പുതുശ്ശേരി രാമചന്ദ്ര​​െൻറ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലനും അനുശോചിച്ചു.

Tags:    
News Summary - Puthussery Ramachandran died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT