കക്കട്ടിൽ: സാക്ഷരത പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ കെ.വി. റാബിയയുടെ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയുടെ ‘ഡ്രീംസ് ഹാവ് വിങ്സ്’ എന്ന പേരിലുള്ള ഇംഗ്ലീഷ് മൊഴിമാറ്റം പൂർത്തിയാകുന്നു.
കഴുത്തിനു താഴെ തളർന്നിട്ടും മാറാരോഗങ്ങളുടെ പിടിയിലമർന്നിട്ടും ഉറച്ച ദൈവവിശ്വാസത്തിെൻറ ആത്മബലവുമായാണ് റാബിയ ഉയരങ്ങൾ കീഴടക്കുന്നത്. മനക്കരുത്തിൽ അവരുടെ സ്വപ്നങ്ങൾ ചിറകുമുളക്കുകയായിരുന്നു. സാമൂഹിക സേവനത്തിലടക്കം മുഴുകി അന്താരാഷ്ട്ര തലത്തിൽപോലും അംഗീകാരങ്ങൾ നേടിയ ജീവിതാനുഭവങ്ങൾ ഈ പുസ്തകത്തിൽ റാബിയ വിവരിക്കുന്നുണ്ട്.
ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം നൽകപ്പെടുന്നതിലൂടെ ലോക വായനക്കാരിലേക്ക് പുസ്തകമെത്തുകയാണ്. 25 അധ്യായങ്ങളിലായാണ് ഇംഗ്ലീഷ് പതിപ്പ്. പ്രതിസന്ധികളിൽ തളരാതെ മനോധൈര്യത്തോടെ മുന്നോട്ടുപോകാൻ വായനക്കാരെ പ്രചോദിപ്പിക്കുന്ന അനുഭവക്കുറിപ്പുകളാണ് ഈ ആത്മകഥയിൽ. അക്ബർ കക്കട്ടിലിെൻറ കഥകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ഇംഗ്ലീഷ് സാഹിത്യകാരൻ പി.എ. നൗഷാദും ഡോ. അരുൺലാൽ മൊകേരിയുമാണ് മൊഴിമാറ്റത്തിനു പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.