ആർ.എസ്.എസ് ആക്രമണത്തിനെതിരെ കുരീപ്പുഴയുടെ കവിത

കോഴിക്കോട്: ആർ.എസ്.എസ് ആക്രമണത്തിന് ഇരയായ സംഭവത്തിൽ കവിതയിലൂടെ മറുപടിയുമായി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ. കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്​ച രാത്രി ഒമ്പതിനായിരുന്നു കുരീപ്പുഴ​െക്കതിരെ ആർ.എസ്.എസ് ആക്രമണം നടന്നത്​. പ്രസംഗത്തിൽ വർത്തമാനകാല സംഭവങ്ങൾ പ്രതിപാദിച്ച കുരീപ്പുഴ​യെ വാഹനത്തിൽ കയറുന്നതിനിടെ ആർ.എസ്​.എസ് പ്രവർത്തകർ ൈകയേറ്റം ചെയ്യുകയായിരുന്നു. 

ഞാൻ,
അദ്ദേഹത്തെ പോലെ 
മദ്യം തൊട്ടിറക്കിയിട്ടില്ലാത്ത ആളല്ല...
പക്ഷെ, 
ഞാനാരുടെയും പള്ളി പൊളിച്ചിട്ടില്ല...
ഞാൻ, 
പുകവലിച്ചിട്ടില്ലാത്ത ആളുമല്ല...
എങ്കിലും
ഞാനാരെയും ഗ്യാസ് ചേമ്പറിലിട്ട് കൊന്നിട്ടില്ല...
ഞാൻ
സമ്പൂർണ സസ്യഭുക്കല്ല...
എന്നാലും 
ഞാൻ അന്യമതസ്ഥകരെ 
ബലാത്സംഗം ചെയ്യുകയോ, 
അമ്മ വയറ്റിലുറങ്ങിയ 
കണ്ണുതുറക്കാകൺമണിയെ 
ശൂലത്തിൽ കുത്തി 
തിയ്യിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല...
അപ്പോൾ ചങ്ങാതി, 
‍യഥാർഥ ദുശീലമെന്താണ്...

-കുരീപ്പുഴ ശ്രീകുമാർ

Tags:    
News Summary - RSS Attack: Kureeppuzha Sreekumar New Poet -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.