ന്യൂഡൽഹി: ലക്ഷം രൂപയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിൽനിന്ന് മൂന്നു രൂപ മാത്രം (അത് കൃതിക്ക് അവകാശപ്പെട്ടതെന്ന് കഥാകൃത്ത്) എടുത്ത് എഴുത്തുകാരൻ കെ.പി. രാമനുണ്ണി നൽകിയ 9,99,97 രൂപ ഏറ്റുവാങ്ങിയപ്പോൾ സൈറ ബാനുവിെൻറ കൈകൾ വിറച്ചു, കണ്ണുനിറഞ്ഞു. 2017 ജൂൺ 22ന് ഇൗദ് ആഘോഷിക്കാൻ വീട്ടുകാർക്കുള്ള സമ്മാനവും വാങ്ങി മടങ്ങവേ ഹിന്ദുത്വവാദികൾ കുത്തിക്കൊന്ന തെൻറ 16കാരനായ മകൻ ജുനൈദ് ഖാെൻറ മയ്യിത്ത് കണ്ട് വിറങ്ങലിച്ച മുഖമായിരുന്നില്ല അവർക്ക്. പകരം, സഹോദരസ്നേഹത്തിന് പകരംവെക്കാൻ വാക്കുകളില്ലാതെ വിഷമിക്കുകയായിരുന്നു ആ മുഖം. മുസ്ലിം ആയതുകൊണ്ട് മാത്രം കൊല്ലപ്പെട്ട ജുനൈദിെൻറ ഉമ്മക്ക് പുരസ്കാര തുക പ്രതീകാത്മകമായി നൽകുേമ്പാൾ ‘ഞാനൊരു യഥാർഥ ഹിന്ദു’വാണെന്ന് ലോകത്തോട് ഉറക്കെ പറയാനും രാമനുണ്ണി മടിച്ചില്ല. ‘ൈദവത്തിെൻറ പുസ്തകം’ എന്ന നോവലിന് ലഭിച്ച പുരസ്കാരമാണ് രാമനുണ്ണി ഏറ്റുവാങ്ങി നിമിഷങ്ങൾക്കകം ജുനൈദിെൻറ ഉമ്മക്ക് നൽകിയത്. അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
ഒരുപോലത്തെ നിരവധി സ്വഭാവ സവിശേഷതകളുള്ളതും സമാനമായ ജീവിതകഷ്ടതകളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കൃഷ്ണനും നബിയും തങ്ങളുടെ അനുയായികളോട് കലഹിക്കാനല്ല, സ്നേഹത്തിലും സാഹോദര്യത്തിലും ജീവിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് പ്രസ്താവനയിൽ രാമനുണ്ണി പറഞ്ഞു. ഇൗയൊരു സന്ദേശമാണ് നോവൽ നൽകുന്നത് എന്നതിനാൽ ഇൗ പുരസ്കാരദാന അവസരത്തിലും അത് പ്രചരിപ്പിക്കാൻ തനിക്ക് ഉത്തരവാദിത്തമുണ്ട്. മുസ്ലിം ആയതുകൊണ്ട് മാത്രം ഹിന്ദു വർഗീയവാദികൾ കൊലപ്പെടുത്തുകയായിരുന്നു ജുനൈദിനെ. ആ പാപത്തിന് പ്രായശ്ചിത്തമായി ഇൗ പുരസ്കാര തുക ജുനൈദിെൻറ മാതാവിെൻറ പാദങ്ങളിൽ സമർപ്പിക്കുന്നു. പ്രായശ്ചിത്തം എന്നത് യഥാർഥ ഹിന്ദുയിസത്തിെൻറ ചര്യയാണെന്നും രാമനുണ്ണി ചൂണ്ടിക്കാട്ടി.
കമാനി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്കാദമി അധ്യക്ഷൻ ചന്ദ്രശേഖർ കമ്പാറിൽനിന്നാണ് കെ.പി. രാമനുണ്ണി വെങ്കലഫലകവും ഷാളും ഒരു ലക്ഷം രൂപയും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.