ലണ്ടൻ: ഈ വർഷത്തെ മാൻബുക്കർ പുരസ്കാര സാധ്യത പട്ടികയിൽ ബ്രിട്ടീഷ്-ഇന്ത്യൻ എഴു ത്തുകാരൻ സൽമാൻ റുഷ്ദിയുടെ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കുന്ന ക്വിക്സോട്ട് ഇടം പിടിച്ചു. 1981ൽ മിഡ്നൈറ്റ് ചിൽഡ്രൻ എന്ന പുസ്തകത്തിന് റുഷ്ദിക്ക് മാൻബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
കനേഡിയൻ എഴുത്തുകാരിയായ മാർഗരറ്റ് അത്വൂദ് ആണ് പട്ടികയിൽ ഇടംനേടിയ മറ്റൊരാൾ. 2000ത്തിൽ ഇവർക്കും മാൻബുക്കർ ലഭിച്ചിരുന്നു. ബ്രിട്ടനിലും അയർലൻഡിലും 2018 ഒക്ടോബറിനും െസപ്റ്റംബറിനും ഇടയിൽ പ്രസിദ്ധീകരിച്ച 151 നോവലുകളിൽനിന്നാണ് അഞ്ചംഗ ജഡ്ജിങ് പാനൽ 13 പേരുടെ സാധ്യതപട്ടിക തയാറാക്കിയത്. ഒക്ടോബർ 14നാണ് അന്തിമവിജയിയെ പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.