അബൂദബി: ഒാരോ ദിനങ്ങളിലും സാഹിത്യ^സാംസ്കാരിക നായകരുടെയും സിനിമാ താരങ്ങളുടെയുമെല്ലാം വൻനിര എത്തുമെങ്കിലും രണ്ടു പുസ്തകങ്ങളുടെ അഥവാ ജീവിതങ്ങളുടെ പ്രകാശനമാവും ഇൗ വർഷത്തെ ഷാർജ പുസ്തകോത്സവത്തിെൻറ ചരിത്ര നിമിഷങ്ങളാവുക. ശരീരം തീർത്ത പരിമിതികളിൽ നിന്ന് കുതറി മുന്നേറിയ സർഗപ്രതിഭ കൊണ്ട് കാവ്യലോകത്ത് സ്വന്തം ഇടം വരച്ചിട്ട അടൂർ ഏഴംകുളം സ്വദേശി അയ്യപ്പൻ (14 വയസ്) കരിക്കോട് മുണ്ടോലിൽ ഹസീന(19) എന്നിവരുടെ പുസ്തകങ്ങൾ. അയ്യപ്പെൻറ ‘എെൻറ ലോകം’, ഹസീനയുടെ ‘ദൈവത്തിനോടായി’ കവിതാസമാഹരങ്ങളാണ് വായനയുടെ പുതിയ വാതായനങ്ങൾ തുറക്കുന്നത്.
പുസ്തകോത്സവ ഇൻറലക്ച്വൽ ഹാളിൽ നവംബർ എട്ടിന് രാത്രി പുസ്തകങ്ങൾ പ്രകാശനം ചെയ്യുേമ്പാൾ അയ്യപ്പൻ ചടങ്ങിലുണ്ടാവും. ഹസീന ആ മുറിയിലുണ്ടാവില്ല. ദൈവത്തിനോടായി എന്ന പുസ്തകം അച്ചടിച്ചു വരും മുൻപേ ദൈവസന്നിധിയിലേക്കു മടങ്ങിയ അവൾ ആകാശലോകത്തിരുന്ന് തനിക്കായി മുഴങ്ങുന്ന കയ്യടികൾ കേൾക്കും. ‘ടീം യൂത്ത് ഇന്ത്യ സ്പെഷൽ സ്മൈൽസ്’ ആണ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകുന്നത്. പ്രകാശനം നിർവഹിക്കുന്നതാരെന്നത് സംബന്ധിച്ച് ചർച്ച നടത്തവരികയാണെന്ന് ‘ടീം യൂത്ത് ഇന്ത്യ സ്പെഷൽ സ്മൈൽസ്’ യു.എ.ഇ കോഒാഡിനേറ്റർ ഹരി ആദിച്ചനല്ലൂർ ‘ഗൾഫ്മാധ്യമ’ത്തോടു പറഞ്ഞു.
പൂമ്പാറ്റച്ചിറകിലേറി അയ്യപ്പൻ പറക്കുന്നു
അബൂദബി എമിറേറ്റ്സ് പോസ്റ്റിൽ ജീവനക്കാരനായ പ്രദീപ് കുമാറിെൻറയും രശ്മിയുടെയും മകനായ മേധജ് കൃഷ്ണയാണ് അയ്യപ്പൻ അടൂർ എന്ന തൂലികാനാമത്തിൽ സാഹിത്യസൃഷ്ടി നടത്തുന്നത്. ചെറുപ്പം മുതൽ സെറിബ്രൽ പാൾസി രോഗത്തിെൻറ പിടിയിലാണ് ഇൗ വിദ്യാർഥി. ഏറ്റവും പുതിയ 12 കവിതകൾ ഉൾകൊള്ളുന്നതാണ് അയ്യപ്പെൻറ ‘എെൻറ ലോകം’. പുസ്തക പ്രകാശനത്തിന് സാക്ഷികളാകാൻ അയ്യപ്പനു പുറമെ അമ്മ രശ്മി, സഹോദരി രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അന്നപൂർണ എന്നിവരും യു.എ.ഇയിലെത്തും.
നാല് വയസ്സ് മുതൽ അയ്യപ്പൻ അടൂർ കവിതയെഴുതുന്നുണ്ട്. പൂമ്പാറ്റയെ നിരീക്ഷിച്ച് നാലാം വയസ്സിൽ എഴുതിയതാണ് ആദ്യ കവിത. ഇതും മറ്റു കവിതകളും ഉൾപ്പെടുത്തി നേരത്തെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പൂമ്പാറ്റ’ എന്നു തന്നെ പേരിട്ട കവിതാസമാഹാരത്തിന് നേരത്തെ പഠിച്ചിരുന്ന സ്പെഷൽ സ്കൂൾ അധ്യാപകരാണ് നേതൃത്വം നൽകിയത്. ഇപ്പോൾ ശാസ്തമംഗലം ആർ.കെ.ഡി ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം തരം വിദ്യാർഥിയാണ് 14കാരനായ അയ്യപ്പൻ.
മരണം മായ്ക്കാത്ത പുഞ്ചിരിയായി ഹസീന...
അബൂദബി: ‘മറ്റുള്ളവർക്കായി പുഞ്ചിരിക്കാനായാൽ അതുമാത്രമെൻ സംതൃപ്തി’ എന്നെഴുതിയ ഹസീനയൊരു കണ്ണുനീർ തുള്ളിയായി മാറി രണ്ട് മാസം പൂർത്തിയാകുേമ്പാഴാണ് അവരുടെ പുസ്തകം വായനക്കാരിലേക്കെത്തുന്നത്. 31 കവിതകളാണ് ‘ദൈവത്തിനോടായി’ സമാഹാരത്തിലുള്ളത്.
കൊല്ലം കരിക്കോട് മുേണ്ടാലിൽ വീട്ടിൽ അബ്ദുൽ റഷീദിെൻറയും നസിയത്തിെൻറയും മകൾ ജനിച്ചതു തന്നെ ശാരീരിക പരിമിതികളുമായാണ്. മസിൽച്ചുരുക്ക രോഗം പ്രതിബന്ധങ്ങൾ തീർത്തെങ്കിലും ഹസീന തോൽക്കാൻ തയാറായില്ല. 94 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം നേടി ഡി.സി.എ കോഴ്സിന് പഠിക്കുേമ്പാഴാണ് മരണം.
കൊല്ലം ജില്ലാ ആശുപത്രിയിൽ ഹസീനയെ ചികിത്സിച്ചിരുന്ന ഡോ. രേഖയാണ് സാഹിത്യത്തിൽ ഹസീനക്ക് പ്രോത്സാഹനം നൽകിയത്. ഡോക്ടർ പരിചയപ്പെടുത്തിയതിനെ തുടർന്ന് ‘ടീം യൂത്ത് ഇന്ത്യ സ്പെഷൽ സ്മൈൽസ്’ പ്രവർത്തകൻ കുറ്റിച്ചിറ സ്വദേശിയായ ശരത് സംഘടനയുമായി ബന്ധപ്പെട്ടാണ് ഹസീനയുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ ശ്രമം നടത്തിയത്.
നൊബേൽ സമ്മാന ജേതാവ് കൈലാശ് സത്യാർഥിയുെട കേരള സന്ദർശന വേളയിൽ പ്രകാശനം ചെയ്യിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് ഹരി ആദിച്ചനല്ലൂർ പറഞ്ഞു. എന്നാൽ ശാരീരിക വ്യതിയാനമുള്ളവരെ നിശ്ചയദാർഢ്യക്കാർ എന്ന് ആദരിക്കുന്ന , പുസ്തകങ്ങളെയും കുട്ടികളെയും ഏറ്റവുമേറെ സ്നേഹിക്കുന്ന മണ്ണിൽ വെച്ച് പ്രകാശനം ചെയ്യപ്പെടാനാണ് ചരിത്ര നിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.