കൊച്ചി: ക്ഷേമാന്വേഷണവുമായി വസതിയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് സഹിഷ്ണുതയെക്കുറിച്ച് പറഞ്ഞ് പ്രഫ. എം.കെ. സാനു. ബി.ജെ.പി സർക്കാറിെൻറ ഭരണനേട്ടങ്ങളിൽ അഭിപ്രായം തേടിയപ്പോഴാണ് ഭാരത സംസ്കാരത്തിെൻറ അന്തസ്സത്ത സഹിഷ്ണുതയാണെന്ന് എം.കെ. സാനു ഓർമപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സ്മൃതി ഇറാനി എം.കെ. സാനുവിെൻറ വീട്ടിലെത്തിയത്. നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന ബി.ജെ.പി സര്‍ക്കാറിെൻറ ജനസമ്പര്‍ക്ക പരിപാടിയിൽ പ്രമുഖരെ നേരില്‍കണ്ട് അഭിപ്രായം തേടുന്നതിെൻറ ഭാഗമായിട്ടായിരുന്നു സന്ദർശനം. ബി.ജെ.പി സർക്കാറിെൻറ ഭരണനേട്ടങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ നൽകിയശേഷം നല്ല അംശങ്ങളുണ്ടെങ്കിൽ അനുകൂലമായി പ്രതികരിക്കണമന്നാണ് മന്ത്രി അറിയിച്ചതെന്ന് എം.കെ. സാനു കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു.
ശ്രദ്ധയോടെ വായിക്കാമെന്ന് മറുപടി നൽകി. നല്ലതിനെ അനുകൂലിക്കേണ്ടതു ഒരു പൗരെൻറ ചുമതലയാണ്. നാലു വർഷത്തെ കേന്ദ്ര ഭരണത്തെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും പറയേണ്ട വസ്തുതകളുണ്ട്. അസഹിഷ്ണുത ഇഷ്ടമില്ലാത്ത ഒന്നാണ്. ഭാരതീയ പൈതൃകത്തിെൻറ കാതലായ ഭാഗം സഹിഷ്ണുതയാണ്. എല്ലാ വിഭിന്നതകളോടും വൈരുധ്യങ്ങളോടും ഒരേതരത്തിൽ സമീപിക്കുകയും ഉൾക്കൊള്ളുന്നതുമാണ് നമ്മുടെ പൈതൃകം. അതിനെ പ്രകീർത്തിക്കുന്ന ആളെന്ന നിലയിൽ അതിനെവിടെയൊക്കെ ഭംഗം വന്നിട്ടുണ്ടോ അപ്പോഴൊക്കെ വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം തന്നെയാണ് കേന്ദ്ര മന്ത്രിയോടും അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് വി. മുരളീധരൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.