തൃശൂർ: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കു നേരെ തിരുവനന്തപുരത്തുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് സാംസ്കാരിക പ്രവർത്തകർ മൗനം പാലിക്കുകയാണെന്ന് തൃശൂർ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. മകൻ നഷ്ടപ്പെട്ട അമ്മക്കു േവണ്ടി ഒരു വാക്കെങ്കിലും സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വൈശാഖൻ, എം. മുകുന്ദൻ, കെ.ആർ. മീര, സാറ ജോസഫ്, കെ.പി.എ.സി ലളിത, എം.കെ. സാനു, സക്കറിയ, കമൽ, പ്രഭാ വർമ, കെ.എൽ. മോഹന വർമ എന്നിവർക്ക് അയച്ച കത്തിലാണ് പ്രതാപെൻറ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കം തപാലിലാണ് കത്ത്. നിയമസഭയിൽ സ്പീക്കറുടെ മേശപ്പുറത്ത് കയറി നിൽക്കുകയും കസേര മറിച്ചിടുകയും ചെയ്തതിനെക്കാൾ വലിയ നിയമ ലംഘനമല്ല ഒരു അമ്മ ഡി.ജി.പിയുടെ ഒാഫിസിലേക്ക് ചെല്ലുന്നെതന്ന് കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.