തിരുവനന്തപുരം: ടി.ഡി. രാമകൃഷ്ണെൻറ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ അസാധാരണ നോവലാണെന്ന് പ്രഫ. എം.കെ. സാനു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വയലാർ രാമവർമ പുരസ്കാരം ടി.ഡി. രാമകൃഷ്ണന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിലെ പിടിച്ചുലക്കുന്ന ആഖ്യാന വൈഭവം ഇതിൽ കാണാം. വായനയിൽ നോവലിനെക്കുറിച്ചുള്ള സങ്കൽപങ്ങൾക്ക് മാറ്റംവരുന്നു.
മൗലിക പ്രതിഭയുള്ള എഴുത്തുകാരെൻറ മാജിക്കാണ് ഈ കൃതി. അവിസ്മരണീയമായ കഥാപാത്രങ്ങളാണ് നേവലിൽ നിറയുന്നത്. വിശ്വസാഹിത്യ കൃതികളിലെ ഈ ഗുണങ്ങൾ പലതും ഈ കൃതിയിലെ അവിഭാജ്യഘടകങ്ങളാണ്. ഇതൊരു സാഹിത്യഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്ത് തനിക്ക് രാഷ്ട്രീയ പ്രവർത്തനമാണെന്ന് ടി.ഡി. രാമകൃഷ്ണൻ മറുപടി പറഞ്ഞു. അത് മുദ്രാവാക്യം വിളിയല്ല. ശ്രീലങ്ക ഫാഷിസത്തിെൻറ ഒരു കണ്ണാടിയിലാണ്. അതിൽ ഇന്ത്യയെയും കാണാം.
1997ൽ പ്രസിദ്ധീകരിച്ച സച്ചിദാനന്ദെൻറ ‘ആണ്ടാൾ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു’ എന്ന കവിതയിൽനിന്നാണ് ആണ്ടാൾ ദേവനായകി മിത്ത് വികസിക്കുന്നത്. അക്കാലത്തെ ശ്രീലങ്കൻ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടിയിണക്കി. അധികാരഘടനയോടുള്ള നിരന്തര കലഹമാണ് തെൻറ രചനയെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടവം ശ്രീധരൻ പ്രശസ്തിപത്രം വായിച്ചു. പ്രഫ. ജി. ബാലചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സി.വി. ത്രിവിക്രമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശക്തിഗാഥ വയലാർ ഗാനമേളയും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.