പോൺ നടിയെന്ന പേരിൽ അറിയപ്പെടുന്ന സണ്ണി ലിയോണിന്റെ ഫാനാണ് താനെന്ന് തുറന്നുപറയുന്നു പ്രശസ്ത എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്. കൊച്ചിയില്‍ സണ്ണിയെ കാണാനെത്തിയവരെ ഫേസ്ബുക്കിലൂടെ സുസ്മേഷ് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ലിയോണിനെ പരസ്യമായി കുറ്റം പറയുകയും പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും രഹസ്യമായി അവരുടെ പഴയ പോണ്‍ ഫിലിമുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൊച്ചിയില്‍ വരാതെ പോയ മലയാളികളില്‍ പലരുമെന്നാണ് സുസ്മേഷിന്‍റെ അഭിപ്രായം.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
ജിസം സിനിമ വരുന്നതുമുതലാണ് ഞാന്‍ സണ്ണി ലിയോണ്‍ എന്ന നടിയെ ശ്രദ്ധിക്കുന്നത്. അതിനുശേഷമാണ്, അവരൊരു പോണ്‍ സ്റ്റാറായിരുന്നു എന്നറിയുന്നത്. അങ്ങനെ അവരഭിനയിച്ച പോണ്‍ ഫിലിമുകള്‍ ആവേശത്തോടെ കാണുകയും ആസ്വദിക്കുകയും ചെയ്തു. അതോടെയെനിക്ക് അവരോട് ഇഷ്ടവും സ്‌നേഹവും കൂടുകയാണുണ്ടായത്. രണ്ടും അഭിനയമാണല്ലോ. പക്ഷേ ഒരു നീലച്ചിത്രനായികയെ മറ്റേതൊരു സാധാരണ നായികയോടുമൊപ്പം ഒന്നിച്ചുകാണാന്‍ മനസ്സുകാണിച്ച ഉത്തരേന്ത്യന്‍ പ്രേക്ഷകരുടെ വലിയ മനസ്സുണ്ടല്ലോ, അതിനോട് വളരെ വലിയ ആരാധനയും ബഹുമാനവും തോന്നിപ്പോയി. പണ്ട് സ്മാര്‍ട്ട് ഫോണുപയോഗിച്ചിരുന്ന കാലത്ത് സണ്ണിയുടെ ഒരു ക്ലിപ് ഞാന്‍ സൂക്ഷിച്ചിരുന്നു. എന്തുഭംഗിയായാണ് അവര്‍ അവര്‍ ചെയ്യുന്ന വേഷം ഭംഗിയാക്കുന്നത്. ആ ക്ലിപ് എന്റെ വിരസനിമിഷങ്ങളെ തരണം ചെയ്യാന്‍ എന്നെ ഒരുപാട് സഹായിച്ചിരുന്നു എന്ന് നന്ദിയോടെ ഓര്‍ക്കട്ടെ. നമ്മിലാര്‍ക്കാണ് സൗന്ദര്യം ഇഷ്ടമല്ലാത്തത്.. നമ്മിലാര്‍ക്കാണ് ഒരു സുന്ദരി റൊമാന്‍റിക്കായി ഇടപെടുന്നത് ഇഷ്ടമല്ലാത്തത്.. അത് വസ്ത്രത്തോടെയായാലും വസ്ത്രമില്ലാതെയായാലും.
രതിയിലായാലും നിത്യജീവിതത്തിലായാലും.
അതിനാല്‍ അന്നുമിന്നും ഞാന്‍ സണ്ണി ലിയോണിന്റെ ഫാനാണ്.
ഞാന്‍ ഹിന്ദി സിനിമയുടെ പ്രേക്ഷകനല്ലാത്തതിനാല്‍ സണ്ണി ലിയോണ്‍ എന്ന നടിയുടെ അഭിനയത്തിലെ സൂക്ഷ്മതലങ്ങളെ വിലയിരുത്താന്‍ ആളല്ല. അതിനു മുതിരുന്നുമില്ല.
പക്ഷേ, ഒന്നുപറയാം. കേരളത്തിലാണെങ്കില്‍ ഒരു രതിചിത്ര നായികയെ കുടുംബകഥകളിലെ നായികയായോ സഹനടിയായോ സങ്കല്‍പ്പിക്കാന്‍ സിനിമാ വ്യവസായത്തിനോ അതിന്റെ മേലാളന്മാര്‍ക്കോ സര്‍വ്വോപരി മലയാളി പ്രേക്ഷകര്‍ക്കോ സാധിക്കുമായിരുന്നില്ല എന്നത് നിസ്തര്‍ക്കമാണ്. ഇവിടെ ഉത്തരേന്ത്യന്‍ പ്രേക്ഷകന്‍ മലയാളിയെ മറ്റൊരു പാഠം കൂടി സൗമ്യമായി പഠിപ്പിക്കുന്നു.
കൊച്ചിയില്‍ സണ്ണിയെ കാണാനെത്തിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. അത് വളരെ നല്ല കാര്യമാണ്. അവരെ പരസ്യമായി കുറ്റം പറയുകയും അവരെ പരസ്യമായി കാണാന്‍ കൂട്ടാക്കാതിരിക്കുകയും രഹസ്യമായി അവരുടെ പഴയ പോണ്‍ ഫിലിമുകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കൊച്ചിയില്‍ വരാതെ പോയ മലയാളികളില്‍ പലരും. അവരാണിപ്പോള്‍ മുക്രയിടുന്നത്.
അല്ലയോ ആണന്മാരേ.. ഫേസ് ബുക്കിലെ നിങ്ങളുടെ നിലവിളിയും രോദനവും ശ്രദ്ധിക്കുമ്പോള്‍ എന്‍റെ തല താഴുന്നു. ഇനിയും സദാചാരവെകിളി പിടിക്കല്‍ നിര്‍ത്താന്‍ നിങ്ങളാരും തയ്യാറല്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.