ഹിന്ദുദേവതയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന തമിഴ് കവി വൈരമുത്തുവിന് പിന്തുണയുമായി സാഹിത്യലോകം. കവിക്കെതിരെ ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന് സാഹിത്യ അക്കാദമി അവാർഡുകൾക്ക് അർഹരായ സാ.കന്തസാമി, പ്രപഞ്ചൻ, സൂ. വെങ്കടേശൻ എന്നിവർ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. സാഹിത്യത്തെക്കുറിച്ച് ഒരു ബന്ധവുമില്ലാത്തവരും ആണ്ടാൾദേവതയെ കുറിച്ച് അദ്ദേഹം എഴുതിയ ലേഖനം വായിക്കാത്തവരും ആണ് തെറ്റിദ്ധാരണ പരത്തുന്നത്. ഹൈന്ദവദേവത ആണ്ടാളിനെ വൈരമുത്തു മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ഹിന്ദുമുന്നണി പ്രവർത്തകർ സംസ്ഥാനമെങ്ങും പ്രതിേഷധം സംഘടിപ്പിച്ചുവരുകയാണ്. കേസും നൽകിയിട്ടുണ്ട്. ‘ദിനമണി’ പത്രം ജനുവരി ഏഴിന് രാജപാളയത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ആണ്ടാൾദേവത ദേവദാസിയായിരുന്നെന്ന് വൈരമുത്തു സൂചിപ്പിച്ചിരുന്നു. ശ്രീരംഗംക്ഷേത്രത്തിൽ ദേവദാസിയായി ആണ്ടാൾ ജീവിച്ചു മരിച്ചെന്ന് ഒരു പുസ്തകത്തിലെ പരാമർശം അദ്ദേഹം ഉദ്ധരിക്കുകയായിരുന്നു. തുടർന്ന് ഹിന്ദുമുന്നണിപ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
തമിഴ് ആണ്ടാളിെൻറ സംസ്കാരം എന്തായിരുന്നുവെന്ന് മനസ്സിലാക്കണമെന്ന് എഴുത്തുകാരന്മാരായ മാലൻ, എസ്. രാമകൃഷ്ണൻ, കവികളായ മുത്തുലിംഗം, വെണ്ണില, തമിഴ്ച്ചയ് തങ്കപാണ്ഡ്യൻ എന്നിവർ മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. സിനിമാ ഗാനങ്ങൾ മാറ്റിനിർത്തിയാൽ കവിതയും ചെറുകഥയും നോവലുകളും എഴുതി തമിഴ്സാഹിത്യത്തിന് വൈരമുത്തുവിെൻറ സംഭാവന വിലപ്പെട്ടതാണ്. വർഗീയലഹളകൾ സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമമാണിതെന്നും കവിക്ക് എല്ലാ പിന്തുണയും നൽകുന്നതായും അവർ പറഞ്ഞു. അതേസമയം, ഹിന്ദുമുന്നണിക്കുപുറമെ വിശ്വഹിന്ദു പരിഷത്, ശിവസേന പ്രവർത്തകരും കവിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകി ക്കൊണ്ടിരിക്കുന്ന പരാതികളിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ശ്രീരംഗം ക്ഷേത്രത്തിലെത്തി വൈരമുത്തു ക്ഷമാപണം നടത്തണമെന്ന് വി.എച്ച്.പി നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.