തിരൂർ: വെറുപ്പും അസഹിഷ്ണുതയും വളർത്തുന്നതിലൂടെ മനോരോഗം പോലെ പടരുന്ന ഫാഷിസം സൃഷ് ടിക്കുന്ന പ്രശ്നങ്ങൾ ഭരണമാറ്റത്തിലൂടെ പരിഹരിക്കാനാവില്ലെന്ന് എഴുത്തുകാരൻ ടി. ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇതിനെതിരെ സർഗാത്മക പ്രതിരോധം ഉയർത്തണമെന്നും അദ് ദേഹം പറഞ്ഞു.
തനിമ കലാ സാഹിത്യ വേദിയുടെ നയരേഖ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. സംസ്ഥാന രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് നയരേഖ പ്രഖ്യാപനം നിർവഹിച്ചു. മൂല്യങ്ങളെ ചവിട്ടിയരച്ച് സംഘ്പരിവാർ മുന്നോട്ട് പോകുേമ്പാൾ നന്മയുടെ വസന്തം വിരിയിച്ച് പ്രതിസന്ധികളെ തരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആദം അയൂബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന. സെക്രട്ടറി ഡോ. ജമീൽ അഹമ്മദ് നയരേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചി സ്വാഗതവും സമ്മേളന ജന. കൺവീനർ സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. ‘കല, സാഹിത്യം, മതം’ സംവാദത്തിൽ മുഹമ്മദ് ശമീം വിഷയം അവതരിപ്പിച്ചു. വി.എ. കബീർ, കെ.ടി. സൂപ്പി, ഡോ. എം.സി. അബ്ദുന്നാസിർ എന്നിവർ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം. ഷാജഹാൻ സ്വാഗതവും സൈനബ് ചാവക്കാട് നന്ദിയും പറഞ്ഞു. പ്രതിഭാസംഗമം യുവ സംവിധായകൻ സക്കരിയ്യ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. അഞ്ച് എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഐ. സമീൽ സ്വാഗതവും നാസർ കറുത്തേനി നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. മുൻ രക്ഷാധികാരി ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. സമദ് കുന്നക്കാവ്, അഫീഫ് ഹമീദ്, ഫസ്ന മിയാൻ, ഡോ. ജമീൽ അഹമ്മദ്, സലീം കുരിക്കളകത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.