മലപ്പുറം: തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ എഴുത്ത് നിർത്താൻ ഇടയായത് ഹിന്ദുത്വവാദികൾ മൂലമാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹത്തിന് വിനയായത് തമിഴ്നാട്ടിലെ ജാതീയതയാണെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും തമിഴ് എഴുത്തുകാരനുമായ തോപ്പിൽ മുഹമ്മദ് മീരാൻ. മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുത്ത് നിർത്തിയ പെരുമാൾ മുരുകനെ ഭീരുവെന്ന് വിളിക്കാനാണ് തനിക്കിഷ്ടം. എഴുത്തുകാർ സമൂഹത്തിൽ നിരന്തരം ഇടപെടുന്ന വിപ്ലവകാരികളാകണം. മനുഷ്യരെ തിരിച്ചറിയുന്നതിനൊപ്പം സമൂഹത്തോടും സമുദായത്തോടും പോരാടിനിൽക്കാൻ സാഹിത്യകാരന് കഴിയണം.
പെരുമാൾ മുരുകൻ കഴിവുള്ള എഴുത്തുകാരനാണ്. തമിഴിൽ അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം കിട്ടാത്തത് ദലിതനായതിനാലാണ്. തമിഴ്നാട്ടിൽ മികച്ച സാഹിത്യസൃഷ്ടികൾ പിറക്കുന്നത് ഇപ്പോൾ ദലിതുകളിൽ നിന്നാണ്.
നിരൂപകരെഴുതുന്നത് അഭിപ്രായമായി കാണാൻ കഴിയില്ല. തെൻറ ‘ഒരു കടലോരഗ്രാമത്തിെൻറ കഥ’ എന്ന പുസ്തകത്തെപോലെ ജനുവരിയിൽ പുറത്തിറങ്ങുന്ന നോവലിെൻറ പേരിലും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. രാഷ്ട്രീയം തനിക്ക് വെറുക്കപ്പെട്ട ‘ശെയ്ത്താൻ’ ആണെന്നും മികവുറ്റ ഭരണാധികാരികൾ ഇല്ലാതായതാണ് ഇതിന് കാരണമെന്നും മുഹമ്മദ് മീരാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.